ഹോട്ടൽ ലോബിയിൽ സൗദി ഗായകന്‍റെ ഹിന്ദി പാട്ട്, പുഞ്ചിരിയോടെ മുഴുവൻ കേട്ടു നിന്ന് ആസ്വദിച്ച് മോദി, നിറകയ്യടി

റിയാദ്: മോദി കൈയ്യടിച്ച സൗദി ഗായകന്‍റെ ഹിന്ദി ഗാനം വൈറൽ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശന വേളയിൽ ജിദ്ദയിലെ റിറ്റ്സ് കാൾട്ടൻ ഹോട്ടലിൽ പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കുന്ന പരിപാടിക്കെത്തിയപ്പോഴാണ് വരവേൽക്കാൻ അണിനിരന്നവർക്കിടയിൽ നിന്ന് ഹിന്ദി ഗാനം പാടിയ സൗദി ഗായകന്‍റെ മനോഹരമായ പാട്ട് മുഴുവൻ കേട്ട് നിന്ന് ആസ്വദിച്ചതും തീർന്നപ്പോൾ കൈയ്യടിച്ചതും. 

റിയാദ് സ്വദേശി ഹാഷിം അബ്ബാസാണ് ആ സൗദി ഗായകൻ.ചൊവ്വാഴ്ച ഉച്ചക്ക് 12.40ന് ജിദ്ദ കിങ് അബ്ദുൽ അസീസ് ഇന്‍റര്‍നാഷണൽ എയർപ്പോർട്ടിൽ ഇറങ്ങിയ മോദി ആദ്യം പോയത് പ്രവാസി ഇന്ത്യാക്കാരുടെ പരിപാടിയിൽ പങ്കെടുക്കാൻ ജിദ്ദയിലെ റിട്സ് കാൾട്ടൻ ഹോട്ടലിലേക്കായിരുന്നു. അവിടെ പ്രവാസി കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിച്ച് മോദിയെ വരവേറ്റു. എന്നാൽ ഹാഷിം അബ്ബാസിന്‍റെ പാട്ട് കൂട്ടത്തിൽ വേറിട്ടതായി. ഹോട്ടൽ ലോബിയിൽ പ്രധാനമന്ത്രി ആ പാട്ട് മുഴുവൻ കേട്ടുനിന്ന് ആസ്വദിച്ചു. പാട്ടിൽ മുഴുകിയ അദ്ദേഹം ഒടുവിൽ കൈയ്യടിച്ചപ്പോൾ അവിടെ കൂടിനിന്ന മുഴുവനാളുകളും കൈയ്യടിച്ചു. കേരളവുമായി അടുത്ത ബന്ധം പുലർത്തുന്ന ഹാഷിം അബ്ബാസിന് ഒരുപാട് മലയാളി സ്നേഹിതരുണ്ട്. മലയാളി സിനിമയുമായും അടുത്ത ബന്ധമുണ്ട്. ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

By admin