സ്പൂണിന്റെ നിറം മങ്ങിയോ? എങ്കിൽ ഇങ്ങനെ ചെയ്യൂ
അടുക്കളയിൽ ഇഷ്ടപ്പെട്ട വിഭവങ്ങൾ എല്ലാം നമ്മൾ തയ്യാറാക്കാറുണ്ട്. ചിക്കൻ, മട്ടൻ, പച്ചക്കറികൾ തുടങ്ങി വിവിധതരം പാചകങ്ങൾ ചെയ്യാറുണ്ട്. ഇതൊക്കെ നമുക്ക് ഇഷ്ടമുള്ള കാര്യങ്ങളാണെങ്കിലും ഉപയോഗ ശേഷം പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നത് കുറച്ചധികം പണിയുള്ള കാര്യമാണ്. പ്രത്യേകിച്ചും കഴിച്ചയുടനെ കഴുകി വെച്ചില്ലെങ്കിൽ പിന്നീട് വൃത്തിയാക്കുന്നതും ബുദ്ധിമുട്ടാകും. അതിനാൽ തന്നെ ശരിയായ രീതിയിൽ പാത്രങ്ങൾ കഴുകി സൂക്ഷിക്കേണ്ടത് ഒഴിച്ച് കൂടാൻ കഴിയാത്ത കാര്യമാണ്. പാത്രങ്ങൾ നന്നായി കഴുകി വൃത്തിയാക്കിയാൽ മാത്രമേ അടുക്കളയും വൃത്തിയോടെ ഇരിക്കുകയുള്ളു. സ്പൂണുകളും കത്തിയും വൃത്തിയാക്കേണ്ടത് എങ്ങനെയാണെന്ന് അറിയാം.
1. ഒരു പാത്രം എടുത്തതിന് ശേഷം അലുമിനിയം ഫോയിൽ ഉപയോഗിച്ച് മുഴുവനും മൂടണം. ശേഷം അതിലേക്ക് അര കപ്പ് ബേക്കിംഗ് സോഡയും ഒരു ടേബിൾസ്പൂൺ ഉപ്പും ചേർക്കണം. അതിലേക്ക് ഒരു ഗ്ലാസ് വിനാഗിരി കൂടെ ചേർത്തതിന് ശേഷം പാത്രത്തിലേക്ക് ചൂട് വെള്ളം കൂടെ ഒഴിച്ച് കൊടുക്കാം.
2. ഈ പാത്രത്തിലേക്ക് സ്പൂണുകളും കത്തിയും മുക്കി വയ്ക്കാം. 15 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം ഡിഷ് വാഷർ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകിയെടുക്കണം. സ്ക്രബർ ഉപയോഗിച്ച് ഉരച്ച് കഴുകിയാൽ മാത്രമേ പൂർണമായും അഴുക്കുകൾ പോവുകയുള്ളു.
3. ശേഷം സ്പൂണുകൾ ടവൽ ഉപയോഗിച്ച് നന്നായി തുടച്ചെടുക്കണം. വെള്ളം പൂർണമായും തുടച്ച് കളഞ്ഞില്ലെങ്കിൽ സ്പൂൺ തുരുമ്പെടുക്കാൻ കാരണമായേക്കാം. ഇങ്ങനെ ചെയ്യുമ്പോൾ സ്പൂൺ വൃത്തിയാവുകയും വെട്ടിത്തിളങ്ങുകയും ചെയ്യുന്നു.
പുനരുപയോഗിക്കുന്ന കുപ്പിയിൽ നിന്നും ദുർഗന്ധം വരുന്നുണ്ടോ? എങ്കിൽ ഇത്രയും ചെയ്താൽ മതി