വർഷങ്ങളായി പേസ്റ്റോ, സോപ്പോ, ഷാംപൂവോ ഒന്നും ഉപയോ​ഗിക്കാത്ത ഒരു സ്ത്രീ, പകരം ഉപയോ​ഗിക്കുന്നത്…

ഇന്ന് സൗന്ദര്യസംരക്ഷണത്തിനും മറ്റും ഇഷ്ടം പോലെ പ്രൊഡക്ടുകൾ മാർക്കറ്റിൽ കിട്ടും. അതിന് മാത്രമല്ല, ദിവസേന നമ്മളുപയോ​ഗിക്കുന്ന പേസ്റ്റ്, സോപ്പ് തുടങ്ങിയ പ്രൊഡക്ടുകൾ പോലും ഇഷ്ടം പോലെ ബ്രാൻഡുകൾ ഇറക്കുന്നുണ്ട്. എന്നാൽ, ഇതൊന്നും ഉപയോ​ഗിക്കാത്ത വളരെ വ്യത്യസ്തമായ രീതിയിൽ ജീവിക്കുന്ന ഒരു സ്ത്രീയാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. 

41 വയസ്സുള്ള നേരത്തെ നഴ്‌സ് കൂടിയായിരുന്ന ബ്രിട്ടാനി ബ്ലാൻഡ് ആണ് സോപ്പ്, ടൂത്ത് പേസ്റ്റ്, ഷാംപൂ, ഡിയോഡറന്റ് തുടങ്ങിയ ഉൽപ്പന്നങ്ങൾ ഒന്നും ഉപയോ​ഗിക്കാതെ ജീവിക്കുന്നത്. അവ വർഷങ്ങൾക്ക് മുമ്പ് താൻ ഉപേക്ഷിച്ചു എന്നാണ് അവർ പറയുന്നത്. താനെടുത്ത ആ തീരുമാനത്തിന്റെ ഫലമായി ഇപ്പോൾ ആരോഗ്യവതിയും സന്തോഷവതിയുമാണെന്നാണ് താൻ വിശ്വസിക്കുന്നത് എന്നും ബ്രിട്ടാനി പറയുന്നു. 

ആരോ​ഗ്യകാര്യത്തിൽ വളരെ പ്രശ്നത്തിലൂടെയാണ് ബ്രിട്ടാനി കടന്നു പോയിരുന്നത്. 24 വർഷമായി അവർ വിവാഹിതയായിട്ട്. മൂന്ന് കുട്ടികളുടെ അമ്മയാണ്. വീട്ടിലെ കാര്യങ്ങളും നഴ്സിം​ഗ് ജോലിയുമെല്ലാം അവരുടെ ആരോ​ഗ്യത്തെ ബാധിച്ചു. 2015 ൽ, അവർക്ക് ശരീരഭാരം വല്ലാതെ കൂടി. രണ്ട് ശസ്ത്രക്രിയകളും ഒരു അപ്പെൻഡെക്ടമിയും വേണ്ടിവന്നു. 

എന്നിട്ടും ആരോ​ഗ്യാവസ്ഥ മെച്ചപ്പെട്ടില്ല. 2023 -ൽ, ബ്രിട്ടാനിക്ക് എഹ്‌ലേഴ്‌സ്-ഡാൻലോസ് സിൻഡ്രോം ഉണ്ടെന്ന് കണ്ടെത്തി. ഇതിന് സാധാരണ ചികിത്സ തേടുന്നതിന് പകരം അവർ ബദൽ മാർ​ഗങ്ങളാണ് പരീക്ഷിച്ചത്. 

ആരോഗ്യം വീണ്ടെടുക്കണമെന്നുറപ്പിച്ച് ബ്രിട്ടാനി ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തി. കെമിക്കൽ ഉപയോ​ഗിക്കുന്നു എന്ന് തോന്നിയ എല്ലാ ഉൽപ്പന്നങ്ങളും മാറ്റി. പകരം മറ്റ് ചിലത് പരീക്ഷിച്ചു. ഷാംപൂവിന് പകരം ബേക്കിംഗ് സോഡയും വിനാഗിരിയും ചേർത്ത മിശ്രിതം ഉപയോഗിച്ചു, ടൂത്ത് പേസ്റ്റ് വീട്ടിൽ തന്നെ നിർമ്മിച്ചു, മഗ്നീഷ്യം കൊണ്ട് ഡിയോഡറന്റ് വികസിപ്പിച്ചു.

ഇതെല്ലാം ഉപയോ​ഗിച്ച് തുടങ്ങിയ ശേഷം തനിക്ക് നല്ല മാറ്റമുണ്ട് എന്നാണ് ബ്രിട്ടാനി പറയുന്നത്. തന്റെ അവസ്ഥയുള്ള മറ്റുള്ളവരോടും ഇത്തരം ഉത്പ്പന്നങ്ങൾ ഉപയോ​ഗിക്കാനാണ് ഇപ്പോൾ അവൾ പറയുന്നത്. 

റോസിന്‍റെ സ്വപ്നം പൂവണിഞ്ഞു, കെട്ടിപ്പിടിച്ച് നന്ദി, ഒരിക്കലുംമറക്കില്ലെന്ന് വാക്കും; ഇന്‍ഫ്ലുവന്‍സറിന് കയ്യടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin