മൈഗ്രേയ്ന്‍ തലവേദനയില്‍ നിന്ന് ആശ്വസം ലഭിക്കാൻ ചെയ്യേണ്ടത്
മൈഗ്രേയ്ന്‍ തലവേദനയില്‍ നിന്ന് ആശ്വസം ലഭിക്കാൻ ചെയ്യേണ്ടത്…
മൈഗ്രേയ്ന്‍ തലവേദനയില്‍ നിന്ന് ആശ്വസം ലഭിക്കാൻ ചെയ്യേണ്ടത്
ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് മെെഗ്രേയ്ൻ. സാധാരണ തലവേദനയേക്കാൾ വളരെ കഠിനമായിരിക്കും മൈഗ്രേയ്ൻ തലവേദന.
തലയുടെ ഒരു വശത്ത് അനുഭവപ്പെടുന്ന വേദനയ്ക്ക് പുറമേ, മങ്ങിയ കാഴ്ച, ഓക്കാനം എന്നിവ മെെഗ്രേയ്ന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
സ്ത്രീകളിൽ മൈഗ്രെയിനുകൾക്ക് പിന്നിലെ ഏറ്റവും സാധാരണമായ കാരണം ഹോർമോൺ അസന്തുലിതാവസ്ഥയാണ്.
ചില മരുന്നുകൾ, മദ്യം, അമിതമായ കഫീൻ ഉപഭോഗം എന്നിവയും മൈഗ്രേയ്ന് കാരണമാകും. ചില പ്രത്യേക ഗന്ധങ്ങളോ സുഗന്ധദ്രവ്യങ്ങളോ അനാരോഗ്യകരമായ ഭക്ഷണക്രമമോ മൈഗ്രേയ്ൻ പ്രശ്നം കൂടുതൽ രൂക്ഷമാക്കും.
മൈഗ്രേയ്ൻ പ്രശ്നം പരിഹരിക്കുന്നതിന് സഹായിക്കുന്ന ചില കാര്യങ്ങൾ.
ധാരാളം വെള്ളം കുടിക്കുക. ഇത് കൂടുതൽ ഊർജം ലഭിക്കുന്നതിനും തലവേദനയിൽ നിന്ന് ആശ്വസം ലഭിക്കുന്നതിനും സഹായിക്കും.
ഐസ് പായ്ക്കുകൾ വേദനയിൽ നിന്ന് അധിക ആശ്വാസം നൽകുന്നു.
രാത്രി ഉറക്കക്കുറവ് മൈഗ്രെയിനുകൾക്ക് കാരണമാകും. രോഗികൾ എല്ലാ ദിവസവും ഒരു നിശ്ചിത സമയത്ത് ഉറങ്ങുക.ഉറങ്ങുന്നതിനു മുമ്പ് സംഗീതവും പുസ്തക വായനയും ഗുണം ചെയ്യും.
വ്യായാമം ചെയ്യുന്നത് പതിവാക്കുക. ദിവസവും വ്യായാമം ചെയ്യുന്നത് ഉത്കണ്ഠയും വിഷാദവും കുറയ്ക്കാനും സഹായിക്കും.
മൈഗ്രേയ്ൻ പ്രശ്നമുള്ളവർ ദിവസവും ക്യത്യമായി തന്നെ ഭക്ഷണം കഴിക്കുക. ചീസ്, ചോക്ലേറ്റ്, കഫീൻ തുടങ്ങിയവ ഒഴിവാക്കണം.