പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ ലക്ഷര്‍ ഇ തൊയ്ബയെന്ന് സൂചന, പാകിസ്ഥാനിൽ നിന്ന് നിയന്ത്രിച്ചത് സൈഫുള്ള കസൂരി
ദില്ലി: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്ക്കർ എ തയ്ബയെനന് സൂചന.പാകിസ്ഥാനിൽ നിന്ന് ആക്രമണം നിയന്ത്രിച്ചത് സൈഫുള്ള കസൂരിയെന്നാണ് റിപ്പോര്‍ട്ട്. രണ്ട് തദ്ദേശീയർ ഉൾപ്പെടെ ആറ് ഭീകരരാണ് ആക്രമണം നടത്തിയത്., കശ്മീരിൽ നിന്നുള്ള രണ്ട് തദ്ദേശീയർ ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നു. 2017 ൽ പരിശീലനത്തിനായി ഇവര്‍ പാകിസ്ഥാനിലേക്ക് കടന്ന് വിദേശ ഭീകരരുടെ അവസാന ബാച്ചിനൊപ്പം ചേര്‍ന്നുവെന്നാണ് വിലയിരുത്തല്‍.ഭീകരർക്ക് ബൈക്കുകൾ കിട്ടിയതെവിടെയെന്നും അന്വേഷിക്കുന്നുണ്ട്.എൻ ഐ എ സംഘം പഹൽഗാമിലേക്ക് പോയിട്ടുണ്ട്.ഒരു പ്രാദേശിക ഭീകരനെ തിരിച്ചറിഞ്ഞതായി റിപ്പോർട്ടുണ്ട്.ബിജ് ബഹേര സ്വദേശി ആദിൽ തോക്കറാണ് തീവ്രവാദ സംഘത്തിലുള്ളതായി വിവരമുള്ളത്.