ഡിസൈന്‍ ദോഹ പ്രൈസ്: രണ്ടാം സീസണ്‍ പ്രഖ്യാപിച്ച് ഖത്തര്‍ മ്യൂസിയംസ്

ദോഹ: മികച്ച ഡിസൈൻ ആശയങ്ങൾക്ക് സമ്മാനം നൽകുന്ന ഖ​ത്ത​ർ മ്യൂ​സി​യ​ത്തി​ന്റെ ഡി​സൈ​ൻ ദോ​ഹ പ്രൈ​സ് 2026 പ്ര​ഖ്യാ​പി​ച്ചു. കരകൗശലം, ഉൽപന്ന ഡിസൈൻ, ഫർണിച്ചർ ഡിസൈൻ, എമർജിങ് ടാലന്റ് എന്നീ നാലു വിഭാഗങ്ങളിലായാണ് സമ്മാനങ്ങള്‍ നല്‍കുന്നത്. ഓരോ വിഭാഗത്തിലെയും വിജയികൾക്ക് രണ്ടു ലക്ഷം റിയാൽ (ഏ​ക​ദേ​ശം 46 ല​ക്ഷം രൂ​പ) വീതം സമ്മാനമായി ലഭിക്കും. 

രണ്ട് വർഷത്തിലൊരിക്കൽ നൽകുന്ന അവാര്‍ഡിന്റെ രണ്ടാം സീസണാണിത്. മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്ക(മിന) മേഖലകളിലെ പൗരന്മാർക്കും താമസക്കാർക്കും മത്സരത്തിൽ പങ്കെടുക്കാം. മേഖലയിലെ മികച്ച ഡിസൈനർമാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഡിസൈൻ ദോഹ ബിനാലെയുടെ ഭാഗമായി നൽകുന്ന ഡിസൈൻ ദോഹ പ്രൈസിന് ഏപ്രിൽ 20 മുതൽ ജൂൺ 30 വരെ അപേക്ഷകൾ സമർപ്പിക്കാം.
 
ഖ​ത്ത​ർ മ്യൂ​സി​യം ചെ​യ​ർ​പേ​ഴ്‌​സ​ൻ ശൈ​ഖ അ​ൽ മ​യാ​സ ബി​ൻ​ത് ഹ​മ​ദ് ആ​ൽ​ഥാ​നി​ തെ​ര​ഞ്ഞെ​ടു​ത്ത ജൂ​റി​യാണ് ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ഡി​സൈ​ൻ, റീ​ട്ടെ​യി​ൽ രം​ഗ​ത്തെ പ്ര​മു​ഖർ ​ ഉ​ൾ​പ്പെ​ടുന്നതാണ് ജൂറി. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ത്തു​ക​ക്ക് പു​റ​മെ, അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ളും ഡി​സൈ​ൻ റെ​ഡി​സ​ൻ​സി എ​ന്നി​വ​യും ല​ഭി​ക്കും. 

ക​ർ​ശ​ന മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ​യാ​ണ് വി​ജ​യികളെ തെ​ര​ഞ്ഞെ​ടു​ക്കു​ക. തെരഞ്ഞെടുക്കുന്ന 20 ഫൈനലിസ്റ്റുകളുടെ ഡിസൈനുകൾ ജൂറി പാനലിന് മുന്നിൽ പ്രദർശിപ്പിക്കും. രണ്ടാഴ്ചത്തേക്ക് പൊതുജനങ്ങൾക്കായി ഒരു പ്രത്യേക പോപ്പ്-അപ്പ് എക്സിബിഷനിലൂടെ ഈ ഡിസൈനുകൾ പ്രദർശിപ്പിക്കും. മ്യൂ​സി​യം ഓ​ഫ് ഇ​സ്ലാ​മി​ക് ആ​ർ​ട്‌സ് ആൻഡ് സയൻസിൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ലായിരിക്കും നാല് വി​ജ​യി​ക​ളെയും പ്ര​ഖ്യാ​പി​ക്കു​ക. വിജയികളെ പ്രഖ്യാപിക്കുന്ന സമ്മാനദാന ചടങ്ങോടെ പരിപാടിക്ക്‌ സമാപനമാകും. 

read more: ഗിരീഷ് കർണാട് തിയേറ്റർ സ്മാരക വേദി അഞ്ചാമത് അവാർഡ് കുവൈത്ത് പ്രവാസി ഷമേജ് കുമാറിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin