കേന്ദ്ര ശ്രമങ്ങള്‍ക്ക് പിന്തുണയെന്ന് സ്റ്റാലിന്‍, ‘നിരപരാധികളെ കൊല്ലുന്നവർക്ക് ഇന്ത്യൻ മണ്ണിൽ ഇടമില്ല’

ദില്ലി: പഹൽ​ഗാം ഭീകരാക്രമണത്തിൽ നിയമസഭയിൽ പ്രതികരണം നടത്തി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേന്ദ്രത്തിനൊപ്പമെന്ന് വ്യക്തമാക്കിയ അദ്ദേഹം തീവ്രവാ​ദത്തെ ഉരുക്കുമുഷ്ടിയുമായി നേരിടണമെന്ന് ആഹ്വാനം ചെയ്തു. തീവ്രവാദികളെ അടിച്ചമർത്താനുള്ള കേന്ദ്ര ശ്രമങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച സ്റ്റാലിൻ നിരപരാധികളെ കൊല്ലുന്നവർക്ക് ഇന്ത്യൻ മണ്ണിൽ ഇടമില്ലെന്നും പറഞ്ഞു.

സമാധാനവും സന്തോഷവും നിറഞ്ഞ താഴ്വരയിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ഭീകരര്‍ കടന്നു കയറി വെടിയുതിര്‍ക്കുകയായിരുന്നു. മതം ചോദിച്ച് ഭീകരര്‍ വെടിയുതിര്‍ത്തപ്പോള്‍ പിടഞ്ഞു വീണത് 26 ജീവനുകളാണ്. സംഭവത്തിൽ 17 പേര്‍ക്ക് പരിക്കേറ്റു. പല്‍ഗാമിലും, അനന്ത്നാഗിലുമായി ആശുപത്രികളിലേക്ക് പരിക്കേറ്റവരെ മാറ്റി. ഇന്ന് പുലര്‍ച്ചെ 26 മൃതദേഹങ്ങളും ശ്രീനഗറിലെത്തിച്ചു. കേന്ദ്ര  ആഭ്യന്തരമന്ത്രി അമിത്ഷാ, കെസി വേണുഗോപാല്‍ എംപി തുടങ്ങിയവര്‍ മൃതദേഹങ്ങളില്‍ അന്തിമോപചരാമര്‍പ്പിച്ചു. മലയാളി എന്‍ രാമചന്ദ്രൻ  അടക്കമുള്ളവരുടെ മൃതദേഹം രാത്രിയോടെ ജന്മനാടുകളിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. 

Read More:‘തീവ്രവാദം ജയിക്കാൻ അനുവദിക്കരുത്, അപലപനം മാത്രം പോര, നീതി നടപ്പാക്കണം’; പി ആർ ശ്രീജേഷ്‌

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin