കണിവയ്ക്കാൻ വിഷുവിന് വാങ്ങിയത് പ്ലാസ്റ്റിക് കണിക്കൊന്നയാണോ? സുപ്രധാന ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: വിഷുക്കാലത്ത് വന്‍തോതില്‍ വിറ്റുപോയ പ്ലാസ്റ്റിക് കണിക്കൊന്നയുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പരിസ്ഥിതിക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആണ് കേസെടുത്ത് തദ്ദേശ സ്വയം ഭരണ വകുപ്പ് ഡയറക്ടര്‍ക്ക്  നോട്ടീസയച്ചത്.

ഒറ്റ തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് കണിക്കൊന്ന കേരളത്തിലെ മാലിന്യപ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുമെന്നാണ് പരാതി. ഇത്തരം പ്ലാസ്റ്റിക് പൂക്കള്‍ വിഷുവിന് ശേഷം പൊതുസ്ഥലങ്ങളിലും നദികളിലും മറ്റും ഉപേക്ഷിക്കാന്‍ സാധ്യതയുള്ളതിനാല്‍ പരിസ്ഥിതിക്ക് കടുത്ത ദോഷം ചെയ്യുകയും നദികള്‍ മലിനമാകുകയും ചെയ്യുമെന്ന് പരാതിയില്‍ സൂചിപ്പിക്കുന്നു.രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. മേയില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വി ദേവദാസ് എന്നയാള്‍ സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

By admin