എർത്ത്‌ന പു​ര​സ്കാ​ര​പ​ട്ടി​ക​യി​ൽ ഇടം നേടി ഉ​ർ​വി ഫൗ​ണ്ടേ​ഷ​ൻ

ദോഹ: ഖത്തർ ഫൗണ്ടേഷന്റെ ഭാഗമായ എർത്ത്‌ന സെന്റർ ഫോർ എ സസ്റ്റൈനബിൾ ഫ്യൂച്ചർ സംഘടിപ്പിക്കുന്ന എർത്ത്‌ന ഉ​ച്ച​കോ​ടി​യിൽ പ്ര​ഥ​മ എർത്ത്‌ന അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ പ്രഖ്യാപിക്കും. അവാർഡിനായുള്ള ഫൈനൽ റൗണ്ടിൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഉ​ർ​വി ഫൗ​ണ്ടേ​ഷ​നും ഇടം പിടിച്ചു. ഹ​സ​ൻ ന​സീ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ർ​വി ഫൗ​ണ്ടേ​ഷ​ന്റെ സ്റ്റോ​ൺ ഫ്രീ ​മൂ​വ്മെ​ന്റ് പ്രൊജക്ടാണ് അ​ന്തി​മ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ​ത്. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 12 മാ​തൃ​കാ പ​ദ്ധ​തി​ക​ളാ​ണ് ഫൈ​ന​ൽ റൗ​ണ്ടി​ലെത്തിയത്. 

നൂറിലേ​​റെ രാ​​ജ്യ​​ങ്ങ​​ളി​​ൽ​​ നി​​ന്ന് 400ലേ​​റെ പ്രോ​​ജ​​ക്ടു​​ക​​ൾ മ​​ത്സ​​രത്തിനുണ്ടായിരുന്നു. ജ​​ല​​വി​​ഭ​​വ മാ​​നേ​​ജ്മെ​​ന്റ്, ഭ​​ക്ഷ്യ​​സു​​ര​​ക്ഷ, സു​​സ്ഥി​​ര ന​​ഗ​​ര​​വ​​ത്ക​​ര​​ണം, ഭൂ​​മി സം​​ര​​ക്ഷ​​ണം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് എർത്ത്‌ന പു​ര​സ്കാ​രം നൽകുന്ന​ത്. ജേ​താ​ക്ക​ൾ​ക്ക് പ​ത്തു ല​ക്ഷം ഡോ​ള​റാ​ണ് സ​മ്മാ​ന​ത്തു​ക. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി നടക്കുന്ന ഉ​ച്ച​കോ​ടി​യു​ടെ ആ​ദ്യ സെ​ഷ​നി​ൽ ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഇ​ന്ത്യ​യു​ടെ ജ​ല​മ​നു​ഷ്യ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്ര​മു​ഖ ഇ​ന്ത്യ​ൻ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​രാ​ജേ​ന്ദ്ര സി​ങ് പ​​ങ്കെ​ടുത്തു. ജ​ല​ക്ഷാ​മം, സു​സ്ഥി​ര പ​രി​ഹാ​ര​ങ്ങ​ളി​ലൂ​ടെ പ്ര​തി​രോ​ധം എ​ന്ന വി​ഷ​യ​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ മാൻഡ​രിൻ ഓ​റി​യ​ന്റ​ലി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് ഇ​ന്ത്യ​യു​ടെ വാ​ട്ട​ർ​മാ​ൻ പ​​ങ്കെ​ടു​ത്തത്. 

read more: ട്രംപിന്റെ സൗദി സന്ദർശനം മെയ് 13ന്, ഖത്തർ, യുഎഇ എന്നിവിടങ്ങളും സന്ദർശിക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin