‘തുടരും’ എന്ന റിലീസ് ചെയ്യാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രത്തിന് മറ്റൊരു പേരുകൂടി പരിഗണിച്ചിരുന്നെന്ന് വെളിപ്പെടുത്തി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. വിന്റേജ് എന്ന പേരാണ് പരിഗണിച്ചത്. എന്നാല്‍ മനോഹരമായ തുടരും എന്ന വാക്കുള്ളപ്പോള്‍ മറ്റൊരു പേര് എന്തിനാണെന്ന് മോഹന്‍ലാല്‍ ചോദിച്ചു. അങ്ങനെ ആ പേര് ഉറപ്പിക്കുകയായിരുന്നുവെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു.
അവസാന ഷെഡ്യൂള്‍ ആയപ്പോഴാണ് വിന്റേജ് എന്നൊരു സജഷന്‍ വന്നത്. എന്നാല്‍ സിനിമയുമായി ചേര്‍ന്നുനില്‍ക്കുന്നത് തുടരും എന്ന പേരാണ്. എന്ത് പ്രശ്‌നം സംഭവിച്ചാലും ഒരാളുടെ ജീവിതം തുടരും എന്ന ഫോര്‍മാറ്റിലാണ് ആ പേര് നല്‍കിയത്. വിന്റേജ് എന്ന് ഇട്ടാല്‍ മോഹന്‍ലാല്‍ വിന്റേജിലേക്ക് തിരിച്ചുവരും എന്ന് നമ്മള്‍ പറയുന്നതുപോലെയാകുമെന്നും അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാനല്ല സിനിമയെന്നും തരുണ്‍ മൂര്‍ത്തി വിശദീകരിക്കുന്നു. വലിയ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം ഏപ്രില്‍ 25ന് തിയേറ്ററുകളിലെത്തും. റാന്നിക്കാരനായ ടാക്‌സി ഡ്രൈവറായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
Entertainment news
evening kerala news
eveningkerala news
eveningnews malayalam
kerala evening news
mohanlal
MOVIE
Top News
കേരളം
ദേശീയം
വാര്‍ത്ത