ആലുവയിലെ ഫ്ലാറ്റിൽ കൃഷ്ണകുമാർ എത്തിയപ്പോൾ കണ്ടത് ഗ്രിൽ തകർത്ത നിലയിൽ; നഷ്ടമായത് എട്ട് പവനും 3 ലക്ഷം രൂപയും
ആലുവ: എറണാകുളം ആലുവയിൽ ഫ്ലാറ്റിൽ കവർച്ച നടത്തി എട്ട് പവനും 3 ലക്ഷം രൂപയും കവർന്നു. കമ്പനിപ്പടിക്ക് സമീപം ഫെഡറൽ സമുച്ചയത്തിന്റെ ഫ്ലാറ്റിലാണ് കവർച്ച നടന്നത്. ഹരിയാന സ്വദേശി കൃഷ്ണകുമാർ ബൻസാലിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് കവർച്ച. ആലുവയിൽ സ്റ്റീൽ ബിസിനസ് നടത്തുന്ന ബെൻസാൽ വിവാഹ ആവശ്യത്തിനായി 12-ാം തീയതി നാട്ടിലേക്ക് പോയിരുന്നു. ചൊവ്വാഴ്ച അർധരാത്രി തിരിച്ചെത്തിയപ്പോഴാണ് കവർച്ച വിവരം അറിയുന്നത്. ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുടുംബവുമായി ബന്ധമുണ്ടായിരുന്ന നേപ്പാൾ സ്വദേശിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.