100 കോടിയിലധികം വിലയുള്ള ഫ്ലാറ്റുകൾ; ആഡംബരത്തിന്‍റെ ഇന്ത്യന്‍ പതിപ്പ്

നൂറ് കോടി രൂപയിൽ കൂടുതൽ വിലയുള്ള ഒരു ഫ്ലാറ്റ് ഇന്ത്യയിൽ സങ്കൽപ്പിക്കാനാകുമോ? അത്ഭുതപ്പെടേണ്ട സംഗതി സത്യമാണ്. രാജ്യത്തെ ഏറ്റവും വിലയേറിയതും ഉയർന്ന നിലവാരമുള്ളതുമായ റെസിഡൻഷ്യൽ സൊസൈറ്റികളിൽ ഒന്നായ ഡിഎൽഎഫ് കാമെലിയാസിന്‍റെ ഭാഗമാണ് ഈ അൾട്രാ ആഡംബര അപ്പാർട്ട്മെന്‍റ്. ആഡംബരത്തിനും ചാരുതയ്ക്കും പേരുകേട്ട ഈ അപ്പാര്‍ട്ട്മെന്‍റുകൾ ഇന്ത്യയിലെ ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പുകളിലൊന്നാണ്. 

ഗുരുഗ്രാമിൽ സ്ഥിതി ചെയ്യുന്ന ഡിഎൽഎഫ് കാമെലിയാസ് പ്രോപ്പർട്ടി ഡീലുകളിൽ റെക്കോർഡുകൾ സൃഷ്ടിച്ചിട്ടുണ്ട്. 50 പേർക്ക് ഒരുമിച്ച് ചെലവഴിക്കാൻ പര്യാപ്തമായ 72 അടി നീളമുള്ള ഗ്ലാസ് – ഫ്രണ്ട് ബാൽക്കണിയാണ് ഇതിന്‍റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. എല്ലാ ചുവരുകളിലും കലാസൃഷ്ടികളും ആഡംബരപൂർണ്ണമായ ഇന്‍റീരിയറുകളും കൊണ്ട് അപ്പാർട്ട്മെന്‍റ് മനോഹരമായി രൂപകൽപ്പന ചെയ്തിട്ടുണ്ട്.

Read More: മെഹന്തി ആഘോഷത്തിന് സുഹൃത്തുക്കൾക്കും ക്ഷണം, ഭക്ഷണം കഴിച്ചതിന് പിന്നാലെ 15,000 രൂപ ആവശ്യപ്പെട്ട് വധു; കുറിപ്പ്

ഓരോ അപ്പാർട്ട്മെൻറും  രണ്ട് പ്രധാന ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഒന്ന് അതിഥികളെ സ്വാഗതം ചെയ്യുന്നതിനും വിനോദത്തിനും, മറ്റൊന്ന് കുടുംബത്തിന്‍റെ സ്വകാര്യതയ്ക്കായുള്ളതും. ഇതിൽ ഒരു മാസ്റ്റർ ബെഡ്‌റൂം, ഒരു സെക്കൻഡറി ബെഡ്‌റൂം, ഒരു ബാർ ഏരിയ, ഒരു ലോഞ്ച്, ഒരു മൾട്ടി – ഫങ്ഷണൽ ഡൈനിംഗ് സ്‌പേസ് എന്നിവയും ഉൾപ്പെടുന്നു.

‘കാമെലിയാസ്’ എന്ന പേര്  മനോഹരമായ ഒരു ഏഷ്യൻ പുഷ്പത്തിൽ നിന്നാണ് കടമെടുത്തിരിക്കുന്നത്. ഡിഎൽഎഫിന്‍റെ മുൻ ആഡംബര പ്രോപ്പർട്ടികളായ ദി അരാലിയാസും ദി മഗ്നോളിയസും വിജയിച്ചതിന് ശേഷമാണ് ഈ പദ്ധതി ആരംഭിച്ചത്. ആദ്യം വിപണിയിലെത്തിയപ്പോൾ ചതുരശ്ര അടിക്ക് 22,500 രൂപയായിരുന്നു വില. ഇന്ന് അത് ചതുരശ്ര അടിക്ക് 85,000 രൂപയിലെത്തിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

Read More:   വാഷിംഗ് മെഷീനിൽ കല്ല് ഇട്ട് പരീക്ഷണം; അച്ഛൻ വീട്ടിൽ ബെൽറ്റ് ഉപയോഗിക്കാറില്ലേയെന്ന് സോഷ്യൽ മീഡിയ, വീഡിയോ വൈറൽ

By admin