ഷൺമുഖനെ എത്ര മണിക്ക് കാണാം ? ‘തുടരും’ ഫസ്റ്റ് ഷോ സമയം പുറത്തുവിട്ട് മോഹൻലാൽ
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം തുടരുവിന്റെ ഫസ്റ്റ് ഷോയുടെ സമയം പുറത്തുവിട്ട് നടൻ മോഹൻലാൽ. ഏപ്രിൽ 25ന് രാവിലെ 10 മണിക്ക് ആകും ആദ്യ ഷോ നടക്കുക. റിലീസിനോട് അനുബന്ധിച്ചുള്ള ബുക്കിംഗ് നാളെ ആരംഭിക്കും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും സിനിമയ്ക്ക് പ്രതീക്ഷ വാനോളമാണ്.