വൃത്തിയാക്കിയിട്ടും ഫ്രിഡ്ജിലെ ദുർഗന്ധം മാറിയില്ലേ? എങ്കിൽ ഇങ്ങനെ ചെയ്യൂ

ഫ്രിഡ്ജില്ലാത്ത അടുക്കള എവിടെയും കാണാൻ സാധിക്കില്ല. അത്രയധികം അടുക്കളയിൽ ഉപയോഗമുള്ള ഉപകരണമാണ് ഫ്രിഡ്ജ്. ഭക്ഷണ സാധനങ്ങൾ, വേവിച്ച ഭക്ഷണം എന്നിവ കേടുവരാതെ സൂക്ഷിക്കാൻ ഫ്രിഡ്ജ് അത്യാവശ്യമാണ്. നിരന്തരമായി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഫ്രിഡ്ജ് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതും ഒഴിവാക്കാൻ കഴിയാത്ത കാര്യമാണ്. ശരിയായ രീതിയിൽ വൃത്തിയായിട്ടില്ലെങ്കിൽ ഫ്രിഡ്ജിൽ കറ പറ്റിയിരിക്കാനും ദുർഗന്ധമുണ്ടാവാനും സാധ്യതയുണ്ട്. അതിനാൽ തന്നെ ഫ്രിഡ്ജ് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ട ഉപകരണമാണ്. ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കേണ്ടത് ഇങ്ങനെയാണ്. 

നിരന്തരം വൃത്തിയാക്കാം 

കൃത്യമായ ഇടവേളകളിൽ ഫ്രിഡ്ജ് വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ഫ്രിഡ്‌ജിനുള്ളിലെ എല്ലാ തട്ടുകളും മാറ്റിയതിന് ശേഷം സോപ്പ് പൊടിയും ചെറുചൂട് വെള്ളവും ഉപയോഗിച്ച് ഫ്രിഡ്ജിന്റെ എല്ലാ ഭാഗങ്ങളും കഴുകി വൃത്തിയാക്കണം. ഇത്തരത്തിൽ ഫ്രിഡ്ജിന്റെ തട്ടുകളും വൃത്തിയാക്കേണ്ടതുണ്ട്. കഴുകിയ തട്ടുകൾ നന്നായി ഉണങ്ങിയതിന് ശേഷം മാത്രം ഫ്രിഡ്ജിൽ വയ്ക്കാം. 

ഫ്രീസർ വൃത്തിയാക്കാൻ മറക്കരുത് 

പലപ്പോഴും ഫ്രീസർ വൃത്തിയാക്കാൻ ആളുകൾ മറന്ന് പോകാറുണ്ട്. ഭക്ഷണാവശിഷ്ടങ്ങളും, കേടുവന്ന ഭക്ഷണങ്ങളും ഫ്രീസറിൽ സൂക്ഷിക്കരുത്. ഇവ ഒഴിവാക്കി ഫ്രീസർ വൃത്തിയാക്കി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. 

കേടുവന്ന ഭക്ഷണങ്ങൾ 

കേടുവന്ന ഭക്ഷണങ്ങൾ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കാൻ പാടില്ല. വേവിച്ച ഭക്ഷണങ്ങൾ എപ്പോഴും അടച്ച് സൂക്ഷിക്കുന്നതാണ് നല്ലത്. ബാക്കിവന്ന ഭക്ഷണങ്ങൾ അധിക ദിവസം സൂക്ഷിക്കാനും പാടില്ല. രൂക്ഷ ഗന്ധമുള്ള സവാള, വെളുത്തുള്ളി എന്നിവ വായു കടക്കാത്ത പാത്രത്തിലാക്കിയവണം ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടത്. 

പ്രകൃതിദത്ത മാർഗ്ഗങ്ങൾ 

ഓറഞ്ച് തൊലി, ബേക്കിംഗ് സോഡ തുടങ്ങിയവ ഫ്രിഡ്ജിന്റെ ദുർഗന്ധം അകറ്റാൻ സഹായിക്കുന്നവയാണ്. ഓറഞ്ചിന്റെ തൊലി കുറച്ച് നേരം ഫ്രിഡ്‌ജിനുള്ളിൽ സൂക്ഷിച്ചാൽ ദുർഗന്ധത്തെ വലിച്ചെടുക്കുകയും നല്ല സുഗന്ധം പരത്തുകയും ചെയ്യുന്നു.  

എത്ര കഴുകിയിട്ടും വെളുത്തുള്ളിയുടെ ഗന്ധം മാറുന്നില്ലേ? എങ്കിൽ ഇങ്ങനെ ചെയ്യൂ

By admin