‘റിട്ടണ്‍ & ഡയറക്ടഡ് ബൈ ഗോഡ്’; സൈജു കുറുപ്പ്- സണ്ണി വെയ്ൻ ചിത്രം തിയറ്ററുകളിലേക്ക്

ടന്മാരായ സൈജു കുറുപ്പും സണ്ണി വെയ്നും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘റിട്ടൺ ആൻഡ് ഡിറക്ടഡ് ബൈ ഗോഡ്’, എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം മെയ് 16ന് തിയറ്ററുകളിൽ എത്തും. ഇതോട് അനുബന്ധിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഗുഡ്‌വില്‍ എന്റർടെയ്ൻമെന്റ്സാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. നവാഗതനായ ഫെബി ജോർജ് ആണ് സംവിധാനം. 

സൈജു കുറുപ്പ് അവതരിപ്പിച്ച് ടി.ജെ പ്രൊഡക്ഷൻസിന്റെയും നെട്ടൂരാൻ ഫിലിംസിന്റെയും ബാനറിൽ തോമസ് ജോസ്, സനൂബ് കെ യൂസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അപർണ ദാസ്, ബിബിൻ ജോർജ്, അഭിഷേക് രവീന്ദ്രൻ, വൈശാഖ് വിജയൻ, ചെമ്പിൽ അശോകൻ, നീന കുറുപ്പ്, മണികണ്ഠൻ പട്ടാമ്പി, ജോളി ചിറയത്ത്, ബാബു ജോസ്, ഓസ്റ്റിൻ ഡാൻ, ദിനേശ് പ്രഭാകർ, ബാലാജി ശർമ്മ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. 

ഷാൻ റഹ്മാൻ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജോമോൻ ജോൺ, ലിന്റോ ദേവസ്യ, റോഷൻ എന്നിവരുടേതാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് അജയ് ഫ്രാൻസിസ് ജോർജ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിബി ജോർജ് C.R.E. പാട്ടുകൾക്ക് വരികൾ എഴുതിയത് ഇഖ്ബാൽ കുറ്റിപ്പുറം, ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, ഹരിത ഹരിബാബു എന്നിവരാണ്. 

‘രേണുവിനെ വച്ച് നിങ്ങളും കണ്ടെന്റ് ഉണ്ടാക്കിയിട്ടില്ലേ?’; ലക്ഷ്മി നക്ഷത്രക്കെതിരെ സായ് കൃഷ്ണ

എഡിറ്റർ -അഭിഷേക് ജി എ. പ്രൊഡക്ഷൻ കൺട്രോളർ -ജാവേദ് ചെമ്പ്. മേക്കപ്പ് -മനോജ് കിരൺ രാജ്. ലൈൻ പ്രൊഡ്യൂസർ -അങ്കിത് ജോർജ് അലക്സ് ,. സൗണ്ട് ഡിസൈൻ -ജൂബിൻ എ ബി. കോസ്റ്റ്യൂം -സമീറ സനീഷ് . ആർട്ട് -ജിതിൻ ബാബു. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് -റിയാസ് ബഷീർ, ഗ്രഷ് പി ജി. അസോസിയേറ്റ് ഡയറക്ടർ -വിഷ്ണു ഇത്തിപ്പാറ, പ്രോജക്ട് ഡിസൈനർ -ജുനൈദ് വയനാട്, ഡി ഐ -സപ്ത റെക്കോർഡ്സ്, കളറിസ്റ്റ് -ഷണ്മുഖ പാണ്ഡ്യൻ. ടൈറ്റിൽ ഡിസൈൻ .ഫെബിൻ ഷാഹുൽ. സ്റ്റിൽസ് .ഋഷി ലാൽ ഉണ്ണികൃഷ്ണൻ. പി ആർ ഓ .മഞ്ജു ഗോപിനാഥ്. ഡിസൈൻസ് -മാമി ജോ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

By admin