രാത്രിയിൽ മുറ്റത്ത് പാമ്പ്, പിറ്റേന്ന് രാവിലെ മുതൽ തിരച്ചിൽ, കണ്ടെത്തിയത് ഒന്നും രണ്ടുമല്ല 75 അണലി കുഞ്ഞുങ്ങളെ
തിരുവനന്തപുരം: പാലോട് ഒരു വീട്ടിൽ നിന്ന് 75 ഓളം അണലി കുഞ്ഞുങ്ങളെ പിടികൂടി. നന്ദിയോട് രാഹുൽ ഭവനിൽ ബിന്ദുവിന്റെ വീട്ടിൽ നിന്നാണ് അണലി കുഞ്ഞുങ്ങളെ പിടികൂടിയത്. പാമ്പ് പിടുത്തക്കാരി നന്ദിയോട് രാജിനടത്തിയ തെരച്ചിലിലാണ് അണലി കുഞ്ഞുങ്ങളെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് വീട്ടുമുറ്റത്ത് ഒരു വലിയ അണലിയെ കണ്ടത്. ഉടൻ പാമ്പ് പിടുത്തക്കാരി നന്ദിയോട് രാജിയെ അറിയിച്ചു. പിറ്റേദിവസം രാവിലെ മുതൽ വീടിന്റെ പരിസരത്ത് നടത്തിയ തിരച്ചിലിലാണ് 75 പാമ്പുകളെ പിടികൂടിയത്. ആദ്യം മുറ്റത്ത് തന്നെ ഒരു പാമ്പിൻ കുഞ്ഞിനെ കണ്ടു. പിന്നീട് നടത്തിയ തിരച്ചിലിൽ വീടിന് പിറകിൽ പച്ചക്കറി കൃഷി നടത്തുന്ന ഭാഗത്തും പാമ്പിൻകുഞ്ഞിനെ കണ്ടു. ഇതോടെ കൂടുതൽ അണലി കുഞ്ഞുങ്ങളുണ്ടാകാമെന്ന് ഉറപ്പിച്ച് പരിസരം മുഴുവനായി തിരഞ്ഞപ്പോഴാണ് 75 പാമ്പുകളെ കണ്ടെത്തിയതെന്ന് രാജി അറിയിച്ചു.