രാജസ്ഥാന്‍ ഒഴിവാക്കിയ പേസര്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമന്‍! ആദ്യ പതിനഞ്ചില്‍ ഒരു റോയല്‍സ് താരം പോലുമില്ല

രാജസ്ഥാന്‍ ഒഴിവാക്കിയ പേസര്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമന്‍! ആദ്യ പതിനഞ്ചില്‍ ഒരു റോയല്‍സ് താരം പോലുമില്ല

കൊല്‍ക്കത്ത: ഐപിഎല്ലില്‍ 18-ാം സീസണില്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തി. ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്രസിദ്ധ് കൃഷ്ണ. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രണ്ട് വിക്കറ്റ് കൂടി നേടിയ പ്രസിദ്ധ് ഇതിനോടകം എട്ട് മത്സരങ്ങളില്‍ 16 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ഈ സീസണിലാണ് കര്‍ണാടകയില്‍ നിന്നുള്ള പേസര്‍ ഗുജറത്തിന്റെ ജേഴ്‌സി അണിയുന്നത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിലായിരുന്നു താരം. എന്നാല്‍ മെഗാ താരലേലത്തിന് മുമ്പ് രാജസ്ഥാന്‍ പ്രസിദ്ധിനെ ഒഴിവാക്കുകയായിരുന്നു. രാജസ്ഥാനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണിത്. 

ഏഴ് മത്സരങ്ങളില്‍ 12 വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് പിന്നില്‍. നൂര്‍ അഹമ്മദ്, സായ് കിഷോര്‍, ജോഷ് ഹേസല്‍വുഡ്, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്ക് എട്ട് മത്സരങ്ങളില്‍ നിന്ന് 12 വിക്കറ്റ് വീതമുണ്ട്. 11 വിക്കറ്റ് വീതം വീഴ്ത്തിയ അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, ഹര്‍ഷിത് റാണ, ഖലീല്‍ എന്നിവര്‍ യഥാക്രമം എട്ട് മുതല്‍ 11 വരെയുള്ള സ്ഥാനങ്ങളില്‍. വരുണ്‍ ചക്രവര്‍ത്തി, ക്രുനാല്‍ പാണ്ഡ്യ, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്ക് പത്ത് വിക്കറ്റ് വീതവുണ്ട്. ഇവരാണ് 12 മുതല്‍ 14 വരെയുള്ള സ്ഥാനങ്ങളില്‍. ദിഗ്‌വേഷ് രാതി 9 വിക്കറ്റുമായി 15-ാം സ്ഥാനത്ത്. രാജസ്ഥാന്‍ റോയല്‍സിന്റെ ഒരു താരം പോലും ആദ്യ പതിനഞ്ചില്‍ ഇല്ലെന്നുള്ളതാണ് അത്ഭുതം.

അതേസമയം, റണ്‍വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിച്ച് ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശന്‍. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 36 പന്തില്‍ 52 റണ്‍സ് നേടിയതോടെയാണ് ഓറഞ്ച് വീണ്ടും സായിയുടെ തലയിലായത്. എട്ട് മത്സരങ്ങളില്‍ 417 റണ്‍സാണ് സായ് ഇതുവരെ നേടിയത്. 52.12 ശരാശരിയിലും 152.19 സ്‌ട്രൈക്ക് റേറ്റിലുമാണ് നേട്ടം. രണ്ടാം സ്ഥാനത്തുള്ള നിക്കോളാസ് പുരാനേക്കാള്‍ 49 റണ്‍സ് കൂടുതല്‍. പുരാനും എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. 205.59 സ്‌ട്രൈക്ക് റേറ്റിലും 52.57 ശരാശരിയിലും 368 റണ്‍സാണ് സായ് അടിച്ചെടുത്തത്.

രാജസ്ഥാന്‍ റോയല്‍സ് ഇനിയും പ്ലേ ഓഫ് സ്വപ്‌നം കാണേണ്ടതുണ്ടോ? സഞ്ജുവിന്റേയും സംഘത്തിന്റേയും സാധ്യതകള്‍

കൊല്‍ക്കത്തയ്‌ക്കെതിരെ 41 റണ്‍സുമായി പുറത്താവാതെ നിന്ന് ജോസ് ബട്‌ലര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. എട്ട് മത്സരങ്ങളില്‍ 356 റണ്‍സാണ് സമ്പാദ്യം. 71.20 ശരാശരിയുണ്ട് ഗുജറാത്ത് വിക്കറ്റ് കീപ്പര്‍ക്ക്. ബട്‌ലറുടെ വരവോടെ മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് നാലാം സ്ഥാനത്തേക്ക് വീണു. എട്ട് മത്സരങ്ങളില്‍ 333 റണ്‍സാണ് സൂര്യയുടെ സമ്പാദ്യം. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 30 പന്തില്‍ 68 റണ്‍സെടുത്തിരുന്നു സൂര്യ. റോയല്‍ ചലഞ്ചേഴ്സ് സീനിയര്‍ താരം വിരാട് കോലി അഞ്ചാമതായി.

രാജസ്ഥാന്‍ ഒഴിവാക്കിയ പേസര്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമന്‍! ആദ്യ പതിനഞ്ചില്‍ ഒരു റോയല്‍സ് താരം പോലുമില്ല

പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ 73 റണ്‍സ് നേടിയിരുന്നു കോലി. എട്ട് മത്സരങ്ങില്‍ 322 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 64.40 ശരാശരിയും 140.00 സ്ട്രൈക്ക് റേറ്റും കോലിക്കുണ്ട്. പഞ്ചാബിനെതിരായ മത്സരത്തിന് മുമ്പ് പത്താം സ്ഥാനത്തായിരുന്നു കോലി. രാജസ്ഥാന്‍ റോയല്‍സിന്റെ യശസ്വി ജയ്‌സ്വാള്‍ ആറാം സ്ഥാനത്ത് തുടരുന്നു. എട്ട് മത്സരങ്ങളില്‍ നിന്ന് 307 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. കൊല്‍ക്കത്തയ്‌ക്കെതിരെ 90 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ ഏഴാം സ്ഥാനത്തെത്തി. എട്ട് മത്സരങ്ങളില്‍ 305 റണ്‍സാണ് ഗില്‍ നേടിയത്.

By admin