മാനവികതക്ക് അതിരുകളില്ലെന്ന് അടയാളപ്പെടുത്തിയ മാറ്റത്തിന്‍റെ മാർപാപ്പ

മാനവികതക്ക് അതിരുകളില്ലെന്ന് അടയാളപ്പെടുത്തിയ മാറ്റത്തിന്‍റെ മാർപാപ്പ

മനുഷ്യസ്നേഹി എന്ന് കാലം അടയാളപ്പെടുത്തുന്ന കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍. ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ ജീവിതം കൊണ്ട് നല്‍കിയ സ്നേഹത്തിന്‍റെയും നന്മയുടെയും സന്ദേശം എക്കാലവും മനുഷ്യരാല്‍ ഓര്‍മ്മിക്കപ്പെടും. ലളിതമായ ജീവിതവും സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കൊപ്പം നിലകൊണ്ട കലര്‍പ്പില്ലാത്ത നിലപാടുകളും ഫ്രാന്‍സിസ് മാര്‍പാപ്പയെ ലോകത്തിന് പ്രിയങ്കരനാക്കി.

മാനവികതക്ക് അതിരുകളില്ലെന്ന് അടയാളപ്പെടുത്തിയ മാറ്റത്തിന്‍റെ മാർപാപ്പ

എല്ലാ മനുഷ്യരെയും ഒന്നായി കാണുന്ന. എല്ലാവരെയും സ്നേഹിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ ഗള്‍ഫ് രാജ്യങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. 

മാര്‍പാപ്പയുടെ ഗൾഫ് സന്ദര്‍ശനം

രണ്ട് തവണയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. 

ഫ്രാൻസിസ് മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനം

യുഎഇയിലും ബഹ്റൈനിലും അദ്ദേഹം സന്ദർശനം നടത്തി. 

മനുഷ്യസ്നേഹത്തിന്‍റെ പ്രതീകം

ആഗോള കാലാവസ്ഥ ഉച്ചകോടിയില്‍ അദ്ദേഹം ഓൺലൈനായി പങ്കെടുത്തു. മത സൗഹൃദത്തിന്റെ ആഗോള പ്രതീകമായ അബുദാബിയിലെ അബ്രഹാമിക് ഹൗസിനും മാർപാപ്പ തുടക്കം കുറിച്ചു.

ഫ്രാൻസിസ് മാര്‍പാപ്പ

2019ൽ യുഎഇ സന്ദർശനത്തിന്‍റെ ഭാഗമായി നടത്തിയ കുർബാനയിൽ 1.5 ലക്ഷം പേരാണ് പങ്കെടുത്തത്. അബുദാബിയിലെ സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയം വിശ്വാസികളാൽ നിറഞ്ഞിരുന്നു. 

ഫ്രാൻസിസ് മാര്‍പാപ്പ

2022ൽ ബഹ്റൈനിൽ 4 ദിവസമാണ് മാർപാപ്പ സന്ദർശനം നടത്തിയത്. മനാമ സ്റ്റേഡിയത്തിൽ നടന്ന കുർബാനയിൽ 111 രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുത്തു. 28,000 വിശ്വാസികൾ എത്തിയിരുന്നു.

ഫ്രാൻസിസ് മാര്‍പാപ്പ യുഎഇയിൽ

യുഎഇയിലെത്തിയ മാര്‍പാപ്പയെ അന്നത്തെ അബുദാബി കിരീടാവകാശിയായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമൂം സ്വീകരിച്ചു. 

പോപ് ഫ്രാന്‍സിസ്

അബുദാബി അല്‍ അസറിലെ ഗ്രാന്‍ഡ് ഇമാം ഡോ. അഹ്മദ് അല്‍ തായെബിനൊപ്പം പോപ് ഫ്രാന്‍സിസ്.

ഫ്രാന്‍സിസ് മാര്‍പാപ്പ യുഎഇയിൽ

2019 ഫെബ്രുവരി നാലിന് മാര്‍പാപ്പ യുഎഇയിലെത്തി. അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യുഎഇ സൈന്യം ഔദ്യോഗിക അകമ്പടി സേവിച്ചു. 

മാര്‍പാപ്പ യുഎഇയിൽ

അബുദാബിയില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനും ഗ്രാന്‍ഡ് ഇമാം ഓഫ് അല്‍ അസറിനുമൊപ്പം സാന്നിധ്യത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. 

ഫ്രാൻസിസ് മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനം

അബുദാബി സെന്‍റ് ജോസഫ് കത്തീഡ്രലിലും ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനം നടത്തി. വിശ്വാസികളെ അനുഗ്രഹിക്കുകയും ആശീര്‍വദിക്കുകയും ചെയ്തു. 

By admin