പഹൽഗാം ഭീകരാക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടന, കാശ്മീരിൽ നാളെ ബന്ദിന് ആഹ്വാനം, ഭീകരർക്കായി തെരച്ചിൽ

ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശ്രീനഗറിലേക്ക് എത്തിക്കാനുള്ള നടപടികൾ തുടങ്ങി. മരിച്ച 22 പേരെ തിരിച്ചറിഞ്ഞുവെന്നും നാലു പേരെ കൂടി തിരിച്ചറിയാൻ ഉണ്ടെന്നും അധികൃതർ അറിയിച്ചു. അതിനിടെ, ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ദി റെസിസ്റ്റൻസ് ഫ്രണ്ട്(TRF) എന്ന ഭീകര സംഘടന ഏറ്റെടുത്തു. ഏഴ് ഭീകരരാണ് വിനോദ സഞ്ചാരത്തിനെത്തിയവർക്കെതിരെ ആക്രമണം നടത്തിയത്. 26 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, ജമ്മു കാശ്മീരിൽ നാളെ ബന്ദ് ആചരിക്കാൻ വ്യാപാര സംഘടനകൾ ആഹ്വാനം ചെയ്തു. കടകളടച്ചിട്ട് ദുഖാചരണം നടത്താനാണ് തീരുമാനം. ആക്രമണം നടത്തിയ ഭീകരർക്കായുള്ള തെരച്ചിൽ തുടരുന്നതായി സൈന്യവും അറിയിച്ചു.

തീവ്രവാദത്തിനെതിരെ ഒന്നിച്ച് നിൽക്കണമെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു. മേഖലയിൽ സമാധാനം പുനസ്ഥാപിക്കപ്പെടണമെന്നും, പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും സോണിയ ​ഗാന്ധി ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരായി ഇന്ത്യയോടൊപ്പം ശക്തമായി നിലകൊള്ളുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അമേരിക്കയുടെ എല്ലാ പിന്തുണയും ഇന്ത്യക്കുണ്ടാകും എന്നും ട്രംപ് വ്യക്തമാക്കി. 

പഹൽഗാം ഭീകരാക്രമണം: വിനോദ സഞ്ചാരികളെ സഹായിക്കാൻ ശ്രീനഗറിലും അനന്ത്നാഗിലും എമർജൻസി കണ്‍ട്രോൾ റൂമുകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin

You missed