നിയന്ത്രണം വിട്ട കാർ പൊലീസ് ജീപ്പിലിടിച്ച് തലകീഴായി മറിഞ്ഞു, 2 പൊലീസുകാർക്കും 2 യാത്രക്കാർക്കും പരിക്ക് 

കോഴിക്കോട് : രാമനാട്ടുകരയിൽ നിയന്ത്രണം വിട്ട കാർ പൊലീസ് ജീപ്പിൽ ഇടിച്ച് തലകീഴായി മറിഞ്ഞ് അപകടം.  ഇന്ന് രാവിലെയാണ് അപകടുണ്ടായത്. രണ്ട് പൊലീസുകാർക്കും രണ്ട് യാത്രക്കാർക്കും പരിക്കേറ്റു. രാമനാട്ടുകര നിസരി ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ശക്തിയിൽ കാർ തലകീഴായി മറിഞ്ഞു. 

read more  കയറിൽ പിടിച്ച് പാറക്കെട്ടിലൂടെ കിണറിലേക്ക്, ചെളിവെള്ളമാണെങ്കിലും ‘ബോറിച്ചി ബാരി’ക്ക് ഇതാണ് കുടിവെള്ളം

അതേസമയം, ഇന്നലെയും സമാനമായ രീതിയിൽ ഒരു അപകടമുണ്ടായിരുന്നു. അമിതവേഗത്തിൽ സ്വകാര്യ ബസിനെ മറി കടന്നെത്തിയ കാർ എതിരെ വരികയായിരുന്ന ഓട്ടോറിക്ഷയെ ഇടിക്കുകയായിരുന്നു. കൊല്ലം പുനലൂർ നെല്ലിപ്പള്ളിയിൽ വെച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. പത്തനാപുരം കടക്കാമൺ സ്വദേശി മഹേഷാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് മഹേഷിനെ പുറത്തെടുത്തത്. പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.

By admin