ഡോൺ 3 രണ്‍വീര്‍ സിംഗിന് നായികയായി പുതിയ നടി: തീരുമാനം എടുത്ത് അണിയറക്കാര്‍ !

ഡോൺ 3 രണ്‍വീര്‍ സിംഗിന് നായികയായി പുതിയ നടി: തീരുമാനം എടുത്ത് അണിയറക്കാര്‍ !

മുംബൈ: ഡോൺ 3 സിനിമയില്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്ന കിയാര അദ്വാനി കഴിഞ്ഞ മാസമാണ് പിന്‍മാറിയത്. കഴിഞ്ഞ വർഷം പ്രഖ്യാപിക്കപ്പെട്ട ഫർഹാൻ അക്തർ ചിത്രത്തിലെ നായികയായി നടിയെ മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വർഷം ആദ്യം ഗർഭം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കിയാരയുടെ പുതിയ തീരുമാനം. 

കിയാരയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വരുന്ന വാര്‍ത്തകള്‍ പ്രകാരം അഭിനയത്തില്‍ നിന്നും ഒരു ഇടവേള എടുത്ത് ഗര്‍ഭകാലവും കുഞ്ഞിന്‍റെ ജനനവും ആസ്വദിക്കാനാണ് കിയാര ആഗ്രഹിക്കുന്നത് എന്നാണ് അറിയിച്ചത്. ഇതിന് പിന്നാലെ പുതിയ നായികയെ തേടിയ ചിത്രത്തിന്‍റെ അണിയറക്കാര്‍ ഒടുവില്‍ നായികയെ ലഭിച്ചുവെന്നാണ് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഡോൺ 3യിലെ നായികാ വേഷത്തിലേക്ക് കൃതി സനോൺ എത്തുമെന്നാണ് റിപ്പോര്‍ട്ട്. രൺവീർ സിങ്ങിനൊപ്പം ഡോൺ 3 നായികയാകുവാന്‍ കൃതി സനോൺ സമ്മതിച്ചിട്ടുണ്ടെന്നാണ് പിങ്ക്വില്ല റിപ്പോര്‍ട്ട് പറയുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ കരാര്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

“ഡോൺ 3 യിൽ പരിചയസമ്പന്നയായ ഒരു നടിയെയാണ് ഫർഹാൻ അക്തറും എക്സൽ എന്റർടൈൻമെന്റിന്റെ ക്രിയേറ്റീവ് ടീമും ശ്രമിച്ചത്, കൃതി സനോൺ ആ റോളിലേക്ക് നന്നായി യോജിക്കും എന്നാണ് ഇവരുടെ വിലയിരുത്തല്‍. റോമ എന്ന റോള്‍ ചിത്രത്തിലെ പ്രധാന വേഷമാണ്. ഉടൻ തന്നെ കൃതി ചിത്രത്തിൽ കരാറാകും” വൃത്തങ്ങൾ പിങ്ക്വില്ലയോട് വിവരങ്ങള്‍ പങ്കുവച്ചു. 

ഡോൺ 3 യുടെ ലൊക്കേഷൻ ഹണ്ടിംഗ് ഫർഹാൻ അക്തർ ഇതിനകം പൂര്‍ത്തീകരിച്ചു എന്നാണ് വിവരം. ചിത്രത്തിന്‍റെ ഭൂരിഭാഗവും നടക്കുക യൂറോപ്പിലായിരിക്കും എന്നാണ് വിവരം. ഉടൻ തന്നെ ഒരു അന്താരാഷ്ട്ര സ്റ്റണ്ട് ടീമിനൊപ്പം സംവിധായകന്‍ ചിത്രത്തിലെ ആക്ഷൻ ബ്ലോക്കുകള്‍ക്ക് വേണ്ടി കൂടികാഴ്ച നടത്തും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

ഡോൺ 3 രണ്‍വീര്‍ സിംഗിന് നായികയായി പുതിയ നടി: തീരുമാനം എടുത്ത് അണിയറക്കാര്‍ !

അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തില്‍ ‘ഡോൺ 3’ ഷൂട്ടിംഗ് ഈ വർഷം ആരംഭിക്കുമെന്ന് സംവിധായകന്‍ ഫർഹാൻ അക്തർ സ്ഥിരീകരിച്ചിരുന്നു. ചിത്രത്തിൽ രൺവീർ സിംഗ് ടൈറ്റിൽ റോളിൽ എത്തുമ്പോൾ വിക്രാന്ത് മാസിയാണ് വില്ലനായി എത്തുന്നത്. ഷാരൂഖ് ഖാന്‍ പിന്‍മാറിയതിനെ തുടര്‍ന്നാണ് രൺവീർ സിംഗ് ഡോണ്‍ എന്ന ടൈറ്റില്‍ റോളില്‍ എത്തിയത്. 

ഡോൺ 3യുടെ ഭാഗമാകേണ്ടെന്ന് ഷാരൂഖ് തീരുമാനിക്കുകയായിരുന്നു. ഇതിനെ സംബന്ധിച്ച് വിവിധ ഗോസിപ്പുകള്‍ ബോളിവുഡില്‍ പ്രചരിക്കുന്നുണ്ട്. ഷാരൂഖിന് സ്‌ക്രിപ്റ്റ് ഇഷ്ടമായില്ല എന്നതടക്കം കാര്യങ്ങള്‍ പ്രചരിച്ചിരുന്നു. 

രണ്‍വീര്‍ സിംഗിന്‍റെ ഡോൺ 3-ൽ നിന്നും നായിക പിന്മാറി; കാരണം ഇതാണ്!

ഡോണ്‍ 3 യില്‍ ഷാരൂഖ് ഇല്ല, നിരാശരായ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത നല്‍കി ഫർഹാൻ അക്തർ

By admin

You missed