മുംബൈയില്‍ ഓടുന്ന ബസില്‍ കമിതാക്കള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സംഭവത്തില്‍ ബസ് കണ്ടക്ടര്‍ക്കെതിരെ വകുപ്പുതല നടപടിക്ക്  നീക്കം .  ഞായാഴ്ചയാണ് നവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ (എന്‍എംഎംസി) എ സി ബസില്‍ യുവതിയും യുവാവും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ   പ്രചരിച്ചത് .  ഇതേ തുടര്‍ന്നാണ് എന്‍എംഎംസി അധിക‍ൃതര്‍ കണ്ടക്ടര്‍ക്കെതിരെ നടപടിക്കൊരുങ്ങിയത് . യാത്രക്കാരായ കമിതാക്കളെ തടയാനും  ജാഗ്രതപുലര്‍ത്താത്തതനും കണ്ടക്ടര്‍ക്കായില്ലെന്നാണ്   എന്‍എംഎംസിയുടെ വിലയിരുത്തല്‍
പന്‍വേലില്‍ നിന്നും കല്യാണിലേക്ക് പോവുകയായിരുന്നു എന്‍എംഎംസിയുടെ എസി ബസിന്‍റെ പിന്‍സീറ്റിലാണ് യുവതിയും യുവാവും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. ബസില്‍ ഏറെകുറെ കാലിയായിരുന്നു. ഗതാഗതകുരുക്കില്‍ ബസ് വേഗതകുറച്ചപ്പോഴാണ്  ഒരാള്‍  പുറത്ത് നിന്നും വിഡിയോ എടുത്ത് അധികൃതര്‍ക്ക് അയച്ചുകൊടുത്തത്. 22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള  ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഒരു ബൈക്ക് യാത്രക്കാരനാണെന്നാണ് വിവരം .
ദമ്പതികളെ തടയാൻ കഴിയാത്തതിന്‍റെ കാരണം രേഖാമൂലം വിശദീകരിക്കാൻ കണ്ടക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിവരാവകാശ പ്രവർത്തകൻ അനർജിത് ചൗഹാൻ പറഞ്ഞു. സംഭവത്തില്‍ നവിമുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *