ഒന്നാം സ്ഥാനം ഭദ്രമാക്കി ഗുജറാത്ത് ടൈറ്റന്‍സ്; തിരിച്ചുപിടിക്കാന്‍ ഡല്‍ഹിക്കും ലക്‌നൗവിനും ഇന്ന് അവസരം

മുംബൈ: ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഭദ്രമാക്കി ഗുജറാത്ത് ടെറ്റന്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ വിജയത്തിന് പിന്നാലെ അവര്‍ക്കിപ്പോള്‍ 12 പോയിന്റായി. എട്ട് മത്സരം കളിച്ചപ്പോള്‍ ആറിലും ജയം. രണ്ട് മത്സരങ്ങള്‍ പരാജയപ്പെടുകയും ചെയ്തു. എട്ട് മത്സരങ്ങളില്‍ ആറ് പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴാം സ്ഥാനത്താണ്. മൂന്ന് മത്സരം ജയിച്ച കൊല്‍ക്കത്ത അഞ്ചിലും പരാജയപ്പെട്ടു.

ഡല്‍ഹി ക്യാപിറ്റല്‍സാണ് രണ്ടാം സ്ഥാനത്ത്. ഏഴ് മത്സരങ്ങളില്‍ 10 പോയിന്റാണ് അവര്‍ക്ക്. അഞ്ച് ജയവും രണ്ട് തോല്‍വിയും. ഇന്ന് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ വലിയ റണ്‍റേറ്റില്‍ ജയിക്കാന്‍ സാധിച്ചാല്‍ ഗുജറാത്തിനെ മറികടന്ന് ഡല്‍ഹിക്ക് ഒന്നാമതെത്താം. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മൂന്നാം സ്ഥാനത്തുണ്ട്. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആര്‍സിബിക്ക് 10 പോയിന്റാണുള്ളത്. അഞ്ച് ജയവും മൂന്ന് തോല്‍വിയും. 

എട്ട് മത്സരങ്ങളില്‍ മൂന്നാം തോല്‍വി ഏറ്റുവാങ്ങിയ പഞ്ചാബ് നാലാം സ്ഥാനത്താണ്. അവര്‍ക്കും പത്ത് പോയിന്റുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ആര്‍സിബിക്ക് പിന്നിലായി. ആര്‍സിബിയുടെ വരവോടെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് അഞ്ചാം സ്ഥാനത്തേക്ക് വീണു. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലക്‌നൗവിനും പത്ത് പോയിന്റാണുള്ളത്. നെറ്റ് റണ്‍റേറ്റാണ് അവരേയും പിന്നോട്ടാക്കിയത്. ഇന്ന് ഡല്‍ഹിക്കെതിരെ ജയിക്കാനായാല്‍ അവര്‍ക്ക് രണ്ടാം സ്ഥാനത്തെത്താം. ഗുജറാത്തിന്റെ നെറ്റ് റണ്‍റേറ്റ് മറികടക്കാനായാല്‍ ഒന്നാം സ്ഥാനവും ലക്‌നൗവിന് തേടിയെത്തും. 

അടുത്ത ഏകദിന ലോകകപ്പിനുള്ള പദ്ധതികളെല്ലാം പാളി! അഭിഷേക് നായരോട് നന്ദി പറഞ്ഞ് രോഹിത് ശര്‍മ

അതേസമയം, ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ വിജയത്തിന് പിന്നാലെ ആറാം സ്ഥാനത്തേക്ക് കയറി മുംബൈ ഇന്ത്യന്‍സ്. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് ഇത്രയും തന്നെ പോയിന്റുണ്ട്. നാല് വിജയവും നാല് തോല്‍വിയും. ഇതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ മറികടക്കാന്‍ മുംബൈക്ക് സാധിച്ചു. കൊല്‍ക്കത്ത, ഗുജറാത്തിനോട് തോറ്റെങ്കിലും ഏഴാമത് തുടരുന്നു. കൊല്‍ക്കത്തക്ക് പിന്നിലായി എട്ടാം സ്ഥാനത്ത് രാജസ്ഥാന്‍ റോയല്‍സ്. നാല് പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. എട്ട് മത്സരങ്ങളില്‍ ആറിലും ടീം പരാജയപ്പെട്ടു. 

ഏഴ് കളികളില്‍ രണ്ട് ജയം മാത്രമുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈക്ക് മുന്നില്‍ ഒമ്പതാം സ്ഥാനത്ത്. ചെന്നൈ അവസാന സ്ഥാനത്ത് തുടരുന്നു. എട്ട് മത്സരങ്ങളില്‍ നാല് പോയിന്റ് മാത്രമാണ് ചെന്നൈക്ക്. എട്ട് മത്സരങ്ങളില്‍ ആറെണ്ണം പരാജപ്പെട്ടു രണ്ട് മത്സരം മാത്രമാണ് ജയിച്ചത്.

By admin