കൊച്ചി: തന്നെക്കുറിച്ചു പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരിച്ച് മിനിസ്ക്രീൻ താരം ആലീസ് ക്രിസ്റ്റി. താൻ പറഞ്ഞൊരു കാര്യം തെറ്റായി വ്യാഖ്യാനിച്ച് വാർത്ത നൽകിയതിന് എതിരെയാണ് ആലീസ് പുതിയ വീഡിയോയിൽ സംസാരിക്കുന്നത്. തനിക്ക് എന്തോ മാറാരോഗം ആണെന്ന മട്ടിലാണ് വീഡിയോ വന്നിരിക്കുന്നതെന്നും ആലീസ് പറയുന്നു.
”പൊടി അലര്‍ജിയുണ്ടായിരുന്നു എനിക്ക്, സേറയുമായുള്ള (പെറ്റ് ഡോഗ്) ഇടപെടലും കൂടിയായപ്പോള്‍ അലര്‍ജി കൂടി. അതുകൊണ്ട് ഇത്തവണ പോയപ്പോള്‍ അവനെ കൊഞ്ചിക്കാനായിരുന്നില്ലെന്ന കാര്യം ഞാൻ ഒരു റീലിൽ പറഞ്ഞിരുന്നു. പെറ്റ്സ് ഉണ്ടെങ്കില്‍ ഒന്ന് മാറി നില്‍ക്കുന്നത് നന്നായിരിക്കുമെന്നും അലര്‍ജി മാറിയ ശേഷം കൊഞ്ചിക്കാമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ഇടയ്ക്ക് വീട്ടിൽ വന്നപ്പോള്‍ സേറ എന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ സേറയുടെ അടുത്തേക്ക് എനിക്ക് പോകാൻ സാധിച്ചില്ല. അതല്ലാതെ എനിക്ക് മാറാരോഗമാണെന്ന് ഞാന്‍
എവിടെയും പറഞ്ഞിട്ടില്ല. ചെറിയൊരു അലര്‍ജിയും തുമ്മലും വന്നതാണ് ഇങ്ങനെയാക്കിയത്. നിനക്ക് എന്തോ മാറാരോഗം ആണെന്ന് കേട്ടല്ലോ എന്നൊക്കെ ചോദിച്ച് എനിക്ക് ചില കോളുകൾ വന്നിരുന്നു. അധികമാര്‍ക്കും വരാത്ത അസുഖമാണെന്നൊക്കെയാണ് പറയുന്നത്. ഇവരിതെന്തൊക്കെയാണ് പറയുന്നതെന്നാണ് വീഡിയോ കണ്ടപ്പോള്‍ എനിക്ക് തോന്നിയത്. ഇല്ലാത്ത രോഗത്തെക്കുറിച്ച് പറഞ്ഞ് പബ്ലിസിറ്റി നേടുന്നത് എനിക്ക് താല്‍പര്യമുള്ള കാര്യമല്ല”, ആലീസ് ക്രിസ്റ്റി വ്ളോഗിൽ പറഞ്ഞു.
വിവാഹത്തിനു മുൻപ് പട്ടികളെ വളരെയധികം പേടിയുള്ള വ്യക്തിയായിരുന്നു താനെന്നും ആലീസ് പറയുന്നു. വീടിനുള്ളിൽ പട്ടി പാടില്ലെന്നു പറഞ്ഞ് ഭർത്താവിനോട് താൻ വഴക്കിട്ടിരുന്നു എന്നും എന്നാലിപ്പോൾ തന്റെ വീട്ടിലെ ഒരംഗത്തെ പോലെ തന്നെയാണ് സേറയെ കാണുന്നതെന്നും ആലീസ് പറഞ്ഞു. ആദ്യമുണ്ടായിരുന്ന വളർത്തുനായ ചത്തുപോയപ്പോളാണ് സേറ വീട്ടിലേക്ക് എത്തിയതെന്നും താരം കൂട്ടിച്ചേർത്തു.
തമന്ന ഭാട്ടിയ രോഹിത് ഷെട്ടിയുടെ പുതിയ ‘റിയല്‍ ലൈഫ്’ പൊലീസ് കഥയില്‍, നായകന്‍ ജോണ്‍ എബ്രഹാം
മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ്: കൃഷാന്തിന്‍റെ പുതിയ സയൻസ് ഫിക്ഷൻ ചിത്രം