ആന്റണിയെ വെല്ലുവിളിച്ചതിന് രേവതിയോട് ദേഷ്യപ്പെട്ട് സച്ചി – ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
കഥ ഇതുവരെ
ആന്റണിയെ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങി വരികയാണ് രേവതി. വരുന്ന വഴി രേവതി ദേവുവിനെ കാണാൻ ഇടയാകുന്നു. രേവതി ദേവുവിനോട് നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു. ശരത്തിനെ ഉപദേശിക്കണം എന്നും ഇനി ആന്റണിക്കൊപ്പം പോകരുതെന്നും രേവതി അവളോട് പറയാൻ ആവശ്യപ്പെട്ടു. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.
ചന്ദ്രോദയത്തിൽ തിരിച്ചെത്തിയ രേവതി അച്ഛനോട് കാര്യങ്ങളെല്ലാം വിശദമായി തന്നെ പറഞ്ഞു. സച്ചി തെറ്റ് ചെയ്യില്ലെന്നും അവൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതിനൊരു കാരണം ഉണ്ടാകുമെന്നും അച്ഛൻ രേവതിയോട് മറുപടി പറഞ്ഞു. ആ സമയമാണ് സച്ചി വീട്ടിലേക്ക് എത്തുന്നത്. താൻ സത്യമെല്ലാം അറിഞ്ഞെന്ന് രേവതി സച്ചിയോട് പറഞ്ഞു. രേവതി അറിഞ്ഞത് ശരത്തിന്റെ കാര്യമാണോ എന്നോർത്ത് സച്ചി പെട്ടെന്ന് ടെൻഷനായി. എന്നാൽ കാർ വിറ്റ കാര്യമാണ് രേവതി അറിഞ്ഞതെന്ന് മനസ്സിലായപ്പോൾ സച്ചിക്ക് പകുതി ആശ്വാസമായി. എന്നാൽ താൻ ആന്റണിയുടെ ഓഫീസിൽ പോയി എന്നും പറയാനുള്ളതെല്ലാം പറഞ്ഞ് കണക്കിന് കൊടുത്ത ശേഷമാണ് വരുന്നതെന്ന് രേവതി സച്ചിയോട് പറഞ്ഞു. അത് കേട്ടപ്പോൾ സച്ചിക്ക് ശരിക്കും നല്ല ദേഷ്യമാണ് വന്നത്. എന്തിനാണ് ആന്റണിയുടെ ഓഫീസിൽ പോയി അവനെ വെല്ലുവിളിച്ചത് എന്നും ആദ്യം നിന്റെ അനിയനെ ശരിയാക്ക് എന്നും സച്ചി ദേഷ്യത്തോടെ രേവതിയോട് പറയുന്നു. ആന്റണി സച്ചിയേട്ടനോട് കാലു പിടിക്കാൻ ആവശ്യപ്പെട്ടില്ലേ, അത് ഇഷ്ടപ്പെടാത്തത് കൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തതെന്ന് രേവതി പറഞ്ഞെങ്കിലും സച്ചിയുടെ ദേഷ്യം കൂടുകയാണ് ഉണ്ടായത്.
അതേസമയം വർഷയെയും ശ്രീകാന്തിനെയും എങ്ങനെയെങ്കിലും തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന് പ്ലാൻ ചെയ്യുകയാണ് വർഷയുടെ അമ്മയും അച്ഛനും. അതിന് എന്താണ് മാർഗം എന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് അവർ. ശ്രീകാന്ത് മഹിമ നൽകിയ ടിക്കറ്റിൽ ടൂർ പോകാത്തതിൽ അവർക്ക് നല്ല ദേഷ്യമുണ്ട് . എങ്കിലും ശ്രീകാന്ത് നല്ല പയ്യൻ തന്നെയാണ് എന്നാണ് മഹിമയുടെ അഭിപ്രായം.
അതേസമയം ഓട്ടോ ഓടിക്കുന്നതിനിടയ്ക്ക് തന്റെ ഒരു പഴയ സുഹൃത്തിനെ ഒരു രാഷ്ട്രീയക്കാരനെ കണ്ടുമുട്ടിയിരിക്കുകയാണ് സച്ചി. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് അയാൾ സച്ചിയോട് ആവശ്യപ്പെട്ടെങ്കിലും താൻ രാഷ്ട്രീയത്തിലേക്ക് ഒന്നുമില്ലെന്നും കുടുംബജീവിതവുമായി മുന്നോട്ടുപോകാനാണ് ആഗ്രഹമെന്നും സച്ചി പറഞ്ഞു. ഇവിടെവച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ചെമ്പനീർപ്പൂവ് ഇനി അടുത്ത ദിവസം കാണാം.