സേവിംഗ്സ് അക്കൗണ്ടിൽ പണമുണ്ടോ? ഈ ബാങ്കുകൾ നൽകും വമ്പൻ പലിശ

സേവിംഗ്സ് അക്കൗണ്ട് ഇല്ലാത്തവർ ഇന്ന് കുറവാണ്. എന്നാൽ എത്ര പേര് സേവിങ്സ് അക്കൗണ്ടിൽ നിക്ഷേപം നടത്തുന്നുണ്ട്? റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതോടെ രാജ്യത്തെ ബാങ്കുകൾ ഫൈസ്ഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്കുകൾ കുറച്ചിരുന്നു. എന്നാൽ സേവിങ്സ് അക്കൗണ്ടിൽ മികച്ച രീതിയിൽ റിട്ടേൺ ലഭിക്കുമെന്ന് പലർക്കും അറിയില്ല. സേവിംഗ്സ് അക്കൗണ്ടുകളിൽ നിലവിൽ 7 ശതമാനത്തിൽ കൂടുതൽ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന മികച്ച ഏഴ് ബാങ്കുകൾ ഇതാ :

ആർബിഎൽ ബാങ്ക്

ആർബിഎൽ ബാങ്കിന്റെ പലിശ നിരക്കാണ് ഏറ്റവും ഉയർന്നത്.  25 ലക്ഷം മുതൽ 3 കോടി രൂപ വരെ സേവിങ്സ് അക്കൗണ്ടിൽ ബാലൻസ് ഉണ്ടെങ്കിൽ 7.5 ശതമാനം വരെ പലിശ ലഭിക്കും. ഒരു ലക്ഷം രൂപ ഉണ്ടെങ്കിൽ  3.5 ശതമാനവും, ഒരു ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 4.5 ശതമാനവും ലഭിക്കും. അഞ്ച് മുതൽ 10 ലക്ഷം രൂപ വരെയുള്ള ബാലസുകൾക്ക് 5.5 ശതമാനവും പത്ത് മുതൽ 25 ലക്ഷം രൂപ നിക്ഷേപങ്ങൾക്ക് 6.5 ശതമാനവും പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 

ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്ക്

സ്വകാര്യ മേഖല ബാങ്കായ ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്ക്  7.25 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ പലിശ നേടാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ബാലൻസ് 10 ലക്ഷം രൂപയാണ്.

ഇൻഡസ്ഇൻഡ് ബാങ്ക്

10 ലക്ഷം രൂപയിൽ കൂടുതൽ പ്രതിദിന ബാലൻസ് നിലനിർത്തുന്ന സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് 7 ശതമാനം പലിശ ഇൻഡസ്ഇൻഡ് ബാങ്ക്വാഗ്ദാനം ചെയ്യുന്നു.

യെസ് ബാങ്ക്

10 ലക്ഷം രൂപയിൽ കൂടുതൽ പ്രതിദിന ബാലൻസ് നിലനിർത്തുന്ന ഉപഭോക്താക്കൾക്ക് യെസ്  ബാങ്ക് 7 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.  

ബന്ധൻ ബാങ്ക്

കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും പ്രതിദിന ബാലൻസ് നിലനിർത്തുന്ന ഉപഭോക്താക്കൾക്ക് അവരുടെ സേവിംഗ്സ് നിക്ഷേപങ്ങളിൽ 7 ശതമാനം പലിശ ഈ ബാങ്ക് നൽകും..

എ.യു ബാങ്ക്

ഈ ചെറുകിട ധനകാര്യ ബാങ്ക് തങ്ങളുടെ സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് പ്രതിവർഷം 7 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് ലഭിക്കണമെങ്കിൽ കുറഞ്ഞത് 10 ലക്ഷം രൂപ ബാലൻസ് നിലനിർത്തണം.

By admin