ശ്രേയസിനും ഇഷാനും ബിസിസിഐ കരാര്‍! സഞ്ജുവിനെ നിലനിര്‍ത്തി, റിഷഭ് പന്തിനെ എയിലേക്ക് ഉയര്‍ത്തി

മുംബൈ: ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരെ വീണ്ടും ബിസിസിഐ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തി. ഇന്ന് പ്രഖ്യാപിച്ച കരാറില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 34 താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഗ്രേഡ് സിയിലാണ് സഞ്ജുവും കിഷനും. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഗ്രേഡ് എയിലേക്ക് ഉയര്‍ത്തി. അക്‌സര്‍ പട്ടേലിനെ ഗ്രേഡ് ബിയിലേക്ക് ഉയര്‍ത്തി. ശ്രേയസ് അയ്യരും ഗ്രേഡ് ബിയിലാണുള്ളത്. റിയാന്‍ പരാഗിനെ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വരുണ്‍ ചക്രവര്‍ത്തി, അഭിഷേക് ശര്‍മ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് കരാറില്‍ ഉള്‍പ്പെട്ട പുതുമുഖങ്ങള്‍. നാല് പേരും സി കാറ്റഗറിയിലാണുള്ളത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ആര്‍ അശ്വിനെ കരാറില്‍ നിന്നൊഴിവവാക്കി. 

അയ്യര്‍, കിഷന്‍ എന്നിവരെ അച്ചടക്ക നടപടിയെന്നോണം കഴിഞ്ഞ വര്‍ഷം കരാറില്‍ നിന്നൊഴിവാക്കിയിരുന്നു. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരമായി കളിച്ചതിന് ശേഷം ഇരുവരും തിരിച്ചെത്തി. പ്രത്യേകിച്ച് സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിച്ച് ശ്രേയസ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പിന്നാലെ ഏകദിന ടീമില്‍ സ്ഥിരാംഗമായി. ഐസിസി ചാംപ്യന്‍സ് ട്രോഫി കിരീടനേട്ടത്തില്‍ ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം ശ്രേയസായിരുന്നു. മാര്‍ച്ചിലെ ഐസിസി പ്ലെയറായും താരം തിരഞ്ഞെടുക്കപ്പെട്ടു.

ഗ്രേഡ് എ പ്ലസില്‍ നാല് താരങ്ങളാണുള്ളത്. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രിത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണ്് എ പ്ലസ് കാറ്റഗറിയില്‍.

ഗ്രഡ് എ

മുഹമ്മദ് സിറാജ്, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, റിഷഭ് പന്ത്

ഗ്രേഡ് ബി

ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, യശസ്വി ജയ്‌സ്വാള്‍, അക്‌സര്‍ പട്ടേല്‍

ഗ്രേഡ് സി

റിങ്കു സിംഗ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, സഞ്ജു സാംസണ്‍, മുകേഷ് കുമാര്‍, ധ്രുവ് ജുറല്‍, സര്‍ഫറാസ് ഖാന്‍, രജത് പട്ടീദാര്‍, നിതീഷ് കുമാര്‍ റെഡ്ഡി, അഭിഷേക് ശര്‍മ്മ, ആകാശ് ദീപ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, രവി ബിഷ്ണോയ്, റുതുരാജ് ഗെയ്കവാദ്, വാഷിംഗ്ടണ്‍ സുന്ദര്‍. 

By admin