റോഡിൽ സംഘർഷമുണ്ടാക്കിയ പ്രതികളെ സ്റ്റേഷനിലെത്തിച്ച് മർദിച്ചു, അതിക്രമ ദൃശ്യങ്ങൾ പകർത്തിയത് പ്രതികളിലൊരാൾ

കോട്ടയം: എരുമേലി സ്റ്റേഷനിൽ വെച്ച് പൊലീസുകാർ ചേർന്ന് യുവാവിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാത്രിയാണ് സംഭവം. എരുമേലി ടൗണിൽ സംഘർഷമുണ്ടാക്കിയതിനെ തുടർന്ന് പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിലൊരാളെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. 

ഇന്നലെ രാത്രിയാണ് എരുമേലി ടൗണിൽ മൂന്നുപേർ ചേർന്ന് സംഘർഷം ഉണ്ടാക്കുന്നതായി നാട്ടുകാർ പൊലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് മൂന്ന് പ്രതികളേയും കസ്റ്റഡിയിൽ എടുത്തു. അതിലൊരാളെയാണ് പൊലീസ് മർദിച്ചത്. പ്രതികളിൽ ഒരാൾ തന്നെയാണ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. എന്നാൽ പൊലീസ് നൽകുന്ന വിശദീകരണം പ്രതികൾ അക്രമാസക്തരായെന്നാണ്. പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം ഇവർ സെല്ലിലേക്ക് അതിക്രമിച്ച് കടക്കാനും സ്റ്റേഷനിലുള്ള വസ്തുക്കൾ നശിപ്പിക്കാനും ശ്രമിച്ചു എന്നും പൊലീസ് പറയുന്നു.

Read More:റോഡിനോട് ചേർന്നുള്ള കിണറ്റിലേക്ക് ​ഗുഡ്സ് ഓട്ടോ മറിഞ്ഞു, ഡ്രൈവർ രക്ഷപ്പെട്ടു

നടുറോഡിൽ അടിയുണ്ടാക്കിയതിനും പോലീസുകാരെ മർദിച്ചതിനും, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥരുടെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും പ്രതികളെ റിമാൻ് ചെയ്തിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin