വിവാഹം കഴിക്കാമെന്ന് വാ​ഗ്ദാനം നൽകി, ആലപ്പുഴ സ്വദേശിയായ യുവതിയുടെ ലൈം​ഗിക ​ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ. പലവട്ടം യുവതിയെ പീഡിപ്പിക്കുകയും, ഒളിക്യാമറ വെച്ച് വിഡിയോ പകർത്തുകയും ചെയ്ത ആലപ്പുഴ ആറാട്ടുവഴി ഉനൈസ്മൻസിലിൽ ഉനൈസാണ് (47) പിടിയിലായത്.
ലൈം​ഗിക ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന മൊബൈൽഫോൺ, ലാപ്‌ടോപ്, ക്യാമറ, പെൻഡ്രൈവ്, മെമ്മറികാർഡ് എന്നിവയും പൊലീസ് പിടിച്ചെടുത്തു
ആദ്യം ഉനൈസ് യുവതിയുമായി സൗഹൃദത്തിലാവുകയായിരുന്നു. കല്യാണം കഴിക്കണം എന്നാവശ്യപ്പെട്ട് പിന്നീട് യുവതിയുടെ കുടുംബത്തെ സമീപിച്ചു. നല്ല പെരുമാറ്റമായതിനാൽ, വീട്ടുകാർ യുവാവുമായി നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തു.
വിവാഹ വാഗ്ദാനം നൽകി നിരന്തരം തന്നെ പീഡിപ്പിച്ചുവെന്നും, താനറിയാതെ ആ ​ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചുമെന്നാണ് യുവതിയുടെ പരാതി
യുവതിയുമായുള്ള സ്വകാര്യരംഗങ്ങൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്നും അല്ലെങ്കിൽ 10ലക്ഷം രൂപ നൽകണമെന്നും ഉനൈസ് ആവശ്യപ്പെട്ടതോടെയാണ് യുവതി നോർത്ത് പൊലീസിൽ പരാതിപ്പെട്ടത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *