ദേവയാനിയെ തിരഞ്ഞ് ആദർശ്- പത്തരമാറ്റ് സീരിയൽ റിവ്യൂ

കഥ ഇതുവരെ 

നയനയെയും ദേവയാനിയെയും സംശയിച്ച് ആദർശ് നയനയുടെ വീട്ടിലെത്തിയിട്ടുണ്ട്. ആദർശിനെ കണ്ട ദേവയാനി റൂമിനകത്ത് ഒളിച്ചിരിപ്പാണ്.  ഭക്ഷണം കഴിച്ച ശേഷം ആദർശ് എങ്കിൽ കുറച്ച് സമയം വിശ്രമിച്ച ശേഷം പോകാമെന്ന് നയനയോട് പറയുന്നു.

ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം.

 ദേവയാനിയുടെ കാർ പുറത്ത് കിടക്കുന്നത് കണ്ടപ്പോഴേ ആദർശിന് സംശയം തുടങ്ങിയതാണ്. അതൊന്ന് തീർക്കണമെന്ന് അവനുണ്ട്.  അതുകൊണ്ട് തന്നെയാണ് റൂമിൽ കൂടി പോയി നോക്കാമെന്ന് അവൻ കരുതിയത്. ആദർശ് വിശ്രമിക്കാൻ മുറിയിലേയ്ക്ക് പോകുന്നെന്ന് കണ്ടപ്പോഴേ എല്ലാവരും പരിഭ്രമിച്ചു. ആദർശിനെ എന്തെങ്കിലും ചെയ്ത് തടയാൻ കനക നയനയോട് പറഞ്ഞു. അങ്ങനെ ഒരു കണക്കിന് റൂമിൽ മുഴുവൻ പൊടി പിടിച്ച് കിടപ്പാണെന്ന് പറഞ്ഞ് നയന ആദർശിനെ മറ്റൊരു മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഗോവിന്ദനും ആദർശിനോട് ആ മുറിയിൽ പൊടി ആണെന്നും മറ്റൊരു മുറിയിൽ കിടാക്കാമെന്നും പറഞ്ഞു. മൊത്തത്തിൽ എല്ലാവരുടെയും പെരുമാറ്റം കണ്ട് ആദർശിന് സംശയം കൂടി വരിക തന്നെയാണ് . അതേസമയം കനക ആദർശ് കാണാതെ ദേവയാനിയ്ക്ക് മുറിയിലേയ്ക്ക് ഭക്ഷണം എത്തിച്ചിട്ടുണ്ട്. ആദർശ് പോയ ശേഷം മുറിയിൽ നിന്നും ഇറങ്ങിയാൽ മതിയെന്നും അവന് നല്ല സംശയം ഉണ്ടെന്നും കനക ദേവയാനിയോട് സൂചിപ്പിച്ചു. 

നയനയുടെ പെരുമാറ്റത്തിലെ പേടി ആദർശ് നന്നായി നോട്ട് ചെയ്യുന്നുണ്ട് . മാത്രമല്ല അമ്മ വീട്ടിൽ ഇല്ലെന്ന കാര്യം അവന് മുത്തശ്ശിയെ വിളിച്ച് ഉറപ്പിച്ചിട്ടുമുണ്ട്. എന്നാൽ അമ്മ എവിടെയാണെന്ന് അവന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്തായാലും പർച്ചെസിങ് ഒക്കെ കഴിഞ്ഞല്ലോ , അതുകൊണ്ട് എന്റെ കൂടെ വീട്ടിലേയ്ക്ക് വരികയല്ലേ എന്ന് ആദർശ് നയനയോട് ചോദിച്ചു. എന്നാൽ നന്ദു ട്രൈനിങ്ങിന് പോകും മുൻപ് ഇവിടെ രണ്ട ദിവസം നിന്നിട്ട് വരാമെന്ന് അവൾ ആദർശിനോട് പറഞ്ഞു . അങ്ങനെ ആദർശ് തിരിച്ച് ഓഫീസിലേയ്ക്ക് മടങ്ങാൻ ഒരുങ്ങുകയാണ് . പോകുന്നതിന് മുൻപ് അവൻ നന്ദുവിനോട് അനിയുമായി അകലം പാലിക്കണമെന്ന ഉപദേശം നൽകിയിട്ടുണ്ട്. അങ്ങനെ ആദർശ് അവിടെ നിന്നും ഇറങ്ങി . ഇനിയും നയനയോട് ആദർശിന്റെ ഒരു ചോദ്യം ബാക്കിയാണ്. അമ്മയുടെ കാർ ഇവിടെ എങ്ങനെ വന്നു? നീ വരുമ്പോഴേ കാർ ഇനി കൊണ്ടുവരൂ ? ആ ചോദ്യത്തോടെ എന്ത് പറയണമെന്നറിയാതെ പതറി നിൽക്കുന്ന നയനയെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത ദിവസം കാണാം. 

By admin