തുടരുമിനോട് ക്ലാഷുവെച്ച് രജനികാന്ത്, വീണ്ടും തിയറ്ററിലേക്ക് ആ കള്‍ട്ട് ക്ലാസിക്

മോഹൻലാല്‍ നായകനാകുന്ന ചിത്രമാണ് തുടരും. ചിത്രത്തിന്റെ റിലീസ് ഏപ്രില്‍ 25നാണ്. അന്ന് തമിഴകത്തൊരു റീ റിലീസുമുണ്ട്. രജനികാന്ത് നായകനായ കള്‍ട്ട് ഹിറ്റ് ചിത്രം ബാഷയാണ് വീണ്ടും പ്രദര്‍ശനത്തിന് എത്തുന്നത്.

ചിത്രം റീമാസ്റ്റര്‍ ചെയ്‍താകും എത്തുക. ഫോര്‍കെ ക്വാളിറ്റിയോടെ ഡോള്‍ബി അറ്റ്‍മോസിലാണ് ചിത്രം എത്തുക. 1995 ജനുവരി 12നാണ് ചിത്രം റിലീസ് ചെയ്‍തത്. നഗ്മയും പ്രധാന കഥാപാത്രമായ രജനികാന്ത് ചിത്രത്തില്‍ രഘുവരൻ, ജനഗരാജു, ദേവൻ, ശശികുമാര്‍, വിജയകുമാര്‍, ആനന്ദ്‍രാജ്, ചരണ്‍ രാജ്, കിട്ടി, സത്യപ്രിയ, യുവറാണി, അല്‍ഫോണ്‍സ, ഹേമലത, ദളപതി ദിനേശ് തുടങ്ങിയവരും ഉണ്ടായിരുന്നു.

തമിഴകത്തിന്റെ രജനികാന്തിന്റേതായി ഒടുവില്‍‌ വന്ന ചിത്രം വേട്ടയ്യൻ ആണ്. തമിഴ്‍നാട്ടില്‍ നിന്ന് വേട്ടയ്യൻ 200 കോടിയില്‍ അധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലും മികച്ച കളക്ഷനാണ് ചിത്രം നേടിയതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കേരളത്തില്‍ നിന്ന് വേട്ടയ്യൻ 16.85 കോടി രൂപയാണ് ആകെ നേടിയതെന്നാണ് റിപ്പോര്‍ട്ട്.

യുഎ സര്‍ട്ടിഫിക്കറ്റാണ് വേട്ടയ്യന് ലഭിച്ചിരുന്നത്. സംവിധാനം ടി ജെ ജ്ഞാനവേല്‍. ഛായാഗ്രഹണം എസ് ആർ കതിർ. രജനികാന്തിനൊപ്പം ഫഹദ് ഫാസിലിനു പുറമേ ചിത്രത്തില്‍ മഞ്‍ജു വാര്യർ, അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്‍ദുസമദ്, ഷബീർ കല്ലറക്കൽ എന്നീ താരങ്ങളും മറ്റ് പ്രധാന കഥാപാത്രങ്ങളായി ഉണ്ട്.

Read More: മലയാളത്തില്‍ സ്ഥാനങ്ങളില്‍ മാറ്റം?, ആ യുവതാരം രണ്ടാമൻ, ദുല്‍ഖര്‍ പുറത്ത്, പിന്തള്ളപ്പെട്ട് മമ്മൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin