ക്ഷേത്ര ഉത്സവത്തിൽ കതിന പൊട്ടിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

കോഴിക്കോട്: ക്ഷേത്രോത്സവത്തിന് കതിന പൊട്ടിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ വയോധികന്‍ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി മേലൂര്‍ കൊണ്ടംവള്ളിമീത്തല്‍ ഗംഗാധരന്‍ നായര്‍ (75) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 15നാണ് അപകടം നടന്നത്.

മേലൂര്‍ കൊണ്ടംവള്ളി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി കതിന പൊട്ടിക്കുന്നതിനിടെയാണ് ഗംഗാധരന് ഗുരുതരമായി പൊള്ളലേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ കഴിയുന്നതിടെയാണ് മരണം സംഭവിച്ചത്. ഭാര്യ – സുശീല. മക്കള്‍ – സുദീപ് (ബഹ്റിന്‍). ഷൈജു (കേരള പോലീസ്). മരുമക്കള്‍ – ധന്യ, ഹരിത.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin