ഈ ആറ് ഭക്ഷണങ്ങൾ ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും
ഈ ആറ് ഭക്ഷണങ്ങൾ ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ഈ ആറ് ഭക്ഷണങ്ങൾ ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും
ഉയർന്ന കൊളസ്ട്രോൾ ഹൃദയ സംബന്ധമായ വിവിധ സങ്കീർണതകൾ ഉണ്ടാക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മോശമാക്കുകയും ചെയ്യുന്നു.
ജീവിതശൈലിയും നാം കഴിക്കുന്ന ഭക്ഷണവും കൊളസ്‌ട്രോളിൻ്റെ അളവിനെ വളരെയധികം സ്വാധീനിക്കുന്നു. ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
സാൽമൺ മത്സ്യങ്ങളിൽ ഒമേഗ-3 കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കുന്നു.
പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കൊളസ്ട്രോൾ മാത്രമല്ല ഹൃദ്രോഗം, പക്ഷാഘാതം, ചിലതരം അർബുദങ്ങൾ എന്നിവയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും.
ഓട്‌സിൽ ബീറ്റാ ഗ്ലൂക്കൻ എന്നറിയപ്പെടുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഒരു ദിവസം 3 ഗ്രാം ബീറ്റാ-ഗ്ലൂക്കൻ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ബാർലിയിൽ ബീറ്റാ ഗ്ലൂക്കൻ എന്നറിയപ്പെടുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ദിവസവും ബാർലിയിട്ട് തിളിപ്പിച്ച വെള്ളം കുടിക്കുന്നത് മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
അപൂരിത കൊഴുപ്പുകളുടെ ഉറവിടമാണ് നട്‌സ്. കൂടാതെ പൂരിത കൊഴുപ്പുകൾ നട്സിൽ കുറവാണ്. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും.
സോയാബീനിൽ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. സോയ ഉൽപ്പന്നങ്ങൾ നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും.