ഇന്ത്യ സഖ്യത്തിൽ യെച്ചൂരി ലൈൻ തുടരാൻ സിപിഎം,ദേശീയ തലത്തിൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികളോട് സഹകരിക്കും
ദില്ലി:ഇന്ത്യ സഖ്യത്തിൽ യെച്ചൂരി ലൈൻ തുടരാൻ സിപിഎം.ദേശീയ തലത്തിൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികളോട് സഹകരിക്കും.പാർട്ടി നയം മല്ലികാർജ്ജുൻ ഖർഗെ സി പി എം ജനറൽ സെക്രട്ടറി എം എ ബേബി അറിയിച്ചു.കേരളത്തിലും ,ബംഗാളിലും വ്യത്യസ്ത സാഹചര്യമെന്നും ഖർഗയെ ധരിപ്പിച്ചു.മറ്റ് ഇന്ത്യ സഖ്യം നേതാക്കളെയും ബേബി കാണും