ഇന്ത്യക്കാര്‍ക്ക് രോമാഞ്ചം വരും, ജോര്‍ജ്ജിയയില്‍ യുവതിയെ ഞെട്ടിച്ച് ഒരു തെരുവുകലാകാരന്‍

ജോർജിയയിലെ ടിബിലിസിയിൽ ഇന്ത്യൻ സഞ്ചാരിയെ ഞെട്ടിച്ച് ഒരു തെരുവ് കലാകാരന്‍. രാജ് കപൂർ ചിത്രത്തിലെ പ്രശസ്തമായ ഗാനം ആലപിച്ചാണ് ഇയാൾ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരിയെ അമ്പരപ്പിച്ചിരിക്കുന്നത്. ഹൃദയസ്പർശിയായ ആ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുകയാണ്. 

@listenshreyaaa എന്ന യൂസർ നെയിമിലുള്ള കണ്ടന്റ് ക്രിയേറ്ററാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഇതുപോലെ തന്റെ യാത്രകളിൽ നിന്നുള്ള അപൂർവങ്ങളും മനോഹരവുമായ ദൃശ്യങ്ങൾ അവർ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. 

‘മേരാ ജൂത ഹേ ജാപ്പാനി’ എന്ന മനോഹരമായ ഇന്ത്യൻ ​ഗാനം പാടുന്ന ജാപ്പനീസ് തെരുവു കലാകാരനെയാണ് ഈ വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. അന്താക്ഷരിയിൽ നമ്മുടെ സുഹൃത്തുക്കളും കസിൻസും ഒക്കെ ആലപിക്കുന്നതിനേക്കാൾ നന്നായി ടിബിലിസിയിൽ നിന്നുള്ള ഒരാൾ ഈ ​ഗാനം ആലപിക്കുന്നു എന്നാണ് യുവതി വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. 

താൻ ആകെ ഞെട്ടി എന്നാണ് ഈ അനുഭവത്തെ കുറിച്ച് യുവതി പറയുന്നത്. ഒപ്പം ആ കലാകാരന് ടിപ്പ് നൽകി എന്നും ശ്രേയ പറയുന്നു. 1955 -ൽ പുറത്തിറങ്ങിയ രാജ് കപൂർ അഭിനയിച്ച, രാജ് കപൂർ തന്നെ സംവിധാനം നിർവഹിച്ച ‘ശ്രീ 420’ എന്ന ചിത്രത്തിനായി മുകേഷ് ആലപിച്ചതാണ് ഈ മനോഹരമായ ​ഗാനം. 

വീഡിയോയിൽ തെരുവുകലാകാരൻ തന്റെ സം​ഗീതോപകരണവുമായി ഈ ​ഗാനം ആലപിക്കുന്നത് കാണാം. വളരെ ആസ്വദിച്ചാണ് അദ്ദേഹം ഈ ​ഗാനം ആലപിക്കുന്നത്. അത് ആരെ ആകർഷിച്ചില്ലെങ്കിലും ഒരു ഇന്ത്യക്കാരനെ സന്തോഷിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. 

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. ജോർജ്ജിയയിൽ ഒരാൾ ആ പാട്ട് പാടുന്നത് പലരേയും അമ്പരപ്പിച്ചു. 

റോസിന്‍റെ സ്വപ്നം പൂവണിഞ്ഞു, കെട്ടിപ്പിടിച്ച് നന്ദി, ഒരിക്കലുംമറക്കില്ലെന്ന് വാക്കും; ഇന്‍ഫ്ലുവന്‍സറിന് കയ്യടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin