സിനിമ മേഖലയിൽ വ്യാപക രാസലഹരി ഉപയോഗം , ഒരു മാസമായി സിനിമ സെറ്റുകളിൽ ലഹരി കിട്ടാൻ ബുദ്ധിമുട്ട്: ഷൈൻ ടോം ചാക്കോ

കൊച്ചി: സിനിമ മേഖലയിൽ രാസലഹരി ഉപയോഗം വ്യാപകമെന്ന് ഷൈൻ ടോം ചാക്കോ. പ്രമുഖരായ പല നടൻമാരും ലഹരി ഉപയോഗിക്കുന്നുണ്ട്. എന്നാൽ, പഴി മുഴുവൻ തനിക്കും, മറ്റൊരു നടനും മാത്രമെന്നും ഷൈനിന്‍റെ മൊഴി. പരിശോധനകൾ ശക്തമായതോടെ കഴിഞ്ഞ ഒരു മാസമായി സിനിമ സെറ്റുകളിൽ ലഹരി കിട്ടാൻ ബുദ്ധിമുട്ടുണ്ടെന്നും ഷൈൻ പൊലീസിന് മൊഴി നൽകി.

ഷൈനിൻ്റെ ഫോൺ ഇന്നലെ പരിശോധിച്ച് കസ്റ്റഡിയിലെടുത്തിരുന്നു. ഫോണും ശരീരസ്രവ സാമ്പിളുകളും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. കോടതിയിൽ നിന്ന് തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയയ്ക്കും. ദുരൂഹമായ പണം ഇടപാടുകൾ കണ്ടെത്തിയിട്ടുണ്ട്.  ഷൈൻ ടോമിൻ്റെ അക്കൗണ്ടിലെ ചില ഇടപാടുകൾ ദുരൂഹമെന്ന സംശയത്തിൽ പൊലീസ്. 2000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയിൽ വ്യക്‌തികൾക്ക് കൈമാറിയ ഇടപാടുകളിലാണ് സംശയം.  സമീപകാലത്ത് ഇത്തരത്തിൽ നടന്ന 14 പണം ഇടപാടുകളെ കുറിച്ച് വിശദമായ പരിശോധന നടത്തും. ഈ ഇടപാടുകൾ ലഹരിക്കു വേണ്ടിയുള്ള പണം കൈമാറ്റമായിരുന്നോ എന്നാണ് സംശയം. താൻ പലർക്കും കടം കൊടുത്ത പണമാണിതെന്നാണ് ഷൈനിൻ്റെ വിശദീകരണം. 

സിനിമകളിൽ നിന്ന് മാറ്റി നിർത്താൻ സിനിമ സംഘടനകളോട് ആവശ്യപ്പെടും; 2 പേരേയും കേൾക്കും, നാളെ ഫിലിം ചേമ്പർ യോ​ഗം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…

By admin