ഷാരൂഖിന്‍റെ ‘കിംഗില്‍’ വന്‍ കാസ്റ്റിംഗ്: 20 കൊല്ലത്തിന് ശേഷം അവര്‍ സ്ക്രീനില്‍ ഒന്നിക്കുന്നു !

മുംബൈ: ഷാരൂഖ് ഖാന്‍റെ അടുത്ത ചിത്രമായി കിംഗ് വലിയൊരു താരനിരയുമായാണ് എത്തുന്നത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ബോളിവുഡിലെ പ്രമുഖതാരം അർഷാദ് വാർസി ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തില്‍ എത്തും. ഇത് ഇതിനകം തന്നെ ഉയർന്ന വലിയ പ്രതീക്ഷയുള്ള പ്രോജക്റ്റില്‍ കൂടുതൽ കൗതുകം ഉണ്ടാക്കുന്നതാണ് പുതിയ കാസ്റ്റിംഗ്. 

സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത് റെഡ് ചില്ലീസ് എന്റർടൈൻമെന്റും മാർഫ്ലിക്സ് പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഉടന്‍ ചിത്രീകരണം ആരംഭിക്കും എന്നാണ് വിവരം. ഈ വര്‍ഷമോ അടുത്ത വര്‍ഷമോ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്ന ബോളിവുഡ് സംരംഭങ്ങളിൽ ഒന്നാണ് കിംഗ്. 

ഇതുവരെ കിംഗ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.  ഷാരൂഖ് ഖാൻ, സുഹാന ഖാൻ, അഭിഷേക് ബച്ചൻ, അഭയ് വർമ്മ എന്നിവർ ചിത്രത്തിൽ ഇതിനകം കാസ്റ്റ് ചെയ്യപ്പെട്ടുവെന്നാണ് ഇതുവരെ വന്ന വാര്‍ത്ത.ദീപിക പദുക്കോൺ ഒരു പ്രധാന ക്യാമിയോ വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുണ്ട്. സുഹാനയുടെ അമ്മയും ഷാരൂഖിന്റെ മുൻ പ്രണയിനിയുമായാണ് ദീപിക എത്തുക എന്നാണ് വിവരം. ഷാരൂഖിനൊപ്പം ദീപിക അഭിനയിക്കുന്ന തുടര്‍ച്ചയായ മൂന്നാമത്തെ ചിത്രമാകും ഇത്.  

സിദ്ധാർത്ഥ് ആനന്ദ് അർഷാദിന്റെ കാസ്റ്റിംഗ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഈ കഥാപാത്രം കഥാഗതിക്ക് ഒരു പുതിയ മാനം നൽകുന്നതാണ് എന്നാണ് സൂചന.

ഷാരൂഖും അർഷാദും  2005 ലെ കുച്ച് മീത്ത ഹോ ജായേ എന്ന സിനിമയിലെ ഒരു ചെറിയ രംഗത്തില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തില്‍ ഷാരൂഖ് ഒരു അതിഥി വേഷത്തിലാണ് എത്തിയത്. ഏകദേശം 20 വർഷങ്ങൾക്ക് ശേഷം കിംഗില്‍ ഇരുവരും വീണ്ടും സഹകരിക്കുകയാണ് എന്നത് ബോളിവുഡില്‍ വലിയ വാര്‍ത്തയാണ്. 

അർഷാദ് വാർസി വളരെ തിരക്കേറിയ ഷെഡ്യൂളിലാണ് എന്നാണ് വിവരം. മുന്നാ ഭായ് ചിത്രങ്ങളിലെ സർക്യൂട്ട് എന്ന ഐക്കണിക് വേഷത്തിലൂടെ പ്രിയങ്കരനായ നടൻ  ഇന്ദ്ര കുമാറിനൊപ്പം ധമാൽ 4 ൽ അഭിനയിച്ചുവരുകയാണ്. 

ജോളി എൽഎൽബി 3 ൽ അക്ഷയ് കുമാറിനൊപ്പം ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട് താരം. അതിനുപുറമെ വെൽക്കം ടു ദി ജംഗിൾ, ജീവൻ ഭീമ യോജന, പ്രീതം പെഡ്രോ എന്നീ ചിത്രങ്ങളിലും അര്‍ഷാദ് പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്. 

മെയ് 18 ന് മുംബൈയിൽ കിംഗ് ചിത്രീകരണം ആരംഭിക്കുകയും 2026 അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ തീയറ്ററില്‍ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ഷാരൂഖിന്‍റെ ഭാര്യ ഗൗരിയുടെ റെസ്റ്റോറന്‍റില്‍ വ്യാജ പനീര്‍ എന്ന് യൂട്യൂബര്‍:എതിര്‍വാദവുമായി ‘ടോറി’

ഷാരൂഖിന്‍റെ മുന്‍ കാമുകി, ‘ഷാരൂഖിന്‍റെ മകളുടെ’ അമ്മ’: പുതിയ പടത്തില്‍ ദീപികയുടെ റോള്‍

By admin