വയറ് വീർത്തു വന്നു, എക്സ് റേയിൽ 11 -കാരന്റെ വയറ്റിൽ കണ്ടെത്തിയത്, പിന്നാലെ ശസ്ത്രക്രിയ

100 ​ഗ്രാമിന്റെ സ്വർണ്ണക്കട്ടി വിഴുങ്ങിയ കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ. സംഭവം നടന്നത് ചൈനയിൽ. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ 11 വയസ്സുള്ള ഒരു ആൺകുട്ടിയാണ് വീട്ടിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ 100 ​ഗ്രാം വരുന്ന ​ഗോൾഡ് ബാർ വിഴുങ്ങിയത്. ഉടനെ തന്നെ കുട്ടിക്ക് ശസ്ത്രക്രിയ വേണ്ടി വന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ക്വിയാൻ എന്നാണ് കുട്ടിയുടെ പേര്. വയറിൽ ഒരു വീക്കം കണ്ടതിനെ തുടർന്നാണ് അവൻ തന്റെ മാതാപിതാക്കളോട് കാര്യം പറയുന്നത്. തന്റെ വയറ് വീർത്തിരിക്കുന്നു എന്ന് മാത്രമാണ് കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. എന്തെങ്കിലും വേദനയോ അസ്വസ്ഥതയോ ഉള്ളതായി പറഞ്ഞില്ല. ഉടനെ തന്നെ കുടുംബം അവനെ സുഷോ സർവകലാശാല അഫിലിയേറ്റഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, ഡോക്ടർമാർ എക്സ്-റേ എടുത്തപ്പോൾ ആൺകുട്ടിയുടെ വയറ്റിൽ എന്തോ ഒരു വലിയ ലോഹ വസ്തു കണ്ടെത്തുകയായിരുന്നു. വിശദമായ പരിശോധനയിലാണ് ആ വസ്തു ഏകദേശം 100 ഗ്രാം ഭാരമുള്ള ഒരു ​ഗോൾഡ് ബാറാണ് എന്ന് സ്ഥിരീകരിച്ചത്. 

തുടക്കത്തിൽ, ഡോക്ടർമാർ ശസ്ത്രക്രിയ ഒഴിവാക്കി. സ്വർണ്ണക്കട്ടി സ്വാഭാവികമായി തന്നെ പോകുമെന്ന പ്രതീക്ഷയിൽ മെഡിക്കൽ സംഘം അവന് മരുന്നും നൽകി. എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും സ്കാൻ ചെയ്തപ്പോഴും സ്വർണ്ണക്കട്ടി അവിടെ തന്നെ ഉണ്ട് എന്ന് കണ്ടെത്തുകയായിരുന്നു. അതോടെ കുട്ടിക്ക് എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന ആശങ്ക ഉടലെടുത്തു. പിന്നാലെയാണ് ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിക്കുന്നത്. 

അങ്ങനെ രണ്ട് ഡോക്ടർമാർ ചേർന്ന് അര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ​ഗോൾഡ് ബാർ പുറത്തെടുത്തു. രണ്ട് ദിവസത്തിന് ശേഷം കുട്ടി തന്റെ ആരോ​ഗ്യനില വീണ്ടെടുത്തു എന്നും റിപ്പോർ‌ട്ടുകൾ പറയുന്നു. 

8 മാസം ​ഗർഭിണിയായിരുന്നു, തന്റെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചത് ചാറ്റ്ജിപിടി, നന്ദിയുണ്ടെന്ന് യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin