യുവതിയുൾപ്പടെ 2 പേർ പിടിയിൽ, സ്ഥിരം കുറ്റവാളികളെന്ന് പൊലീസ്; പിടിയിലായത് കഞ്ചാവ് കടത്തുന്നതിനിടെ
കൊച്ചി : ഒമ്പതരക്കിലോ കഞ്ചാവുമായി യുവതിയുൾപ്പടെ രണ്ട് പേർ അങ്കമാലിയിൽ പൊലീസിന്റെ പിടിയിലായി. ഒഡീഷ സ്വദേശികളായ റിങ്കു ദിഗൽ (25), ശാലിനി (22) എന്നിവരാണ് പിടിയിലായത്. സ്ഥിരം കുറ്റവാളികളാണെന്നും കഞ്ചാവ് സ്ഥിരം കടത്തുന്നവരാണിവരെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.
വമ്പൻ ക്യാൻവാസ്, ആ ആക്ഷൻ രംഗത്തിന് 3000 പേര്, നിര്‍ണായക വേഷത്തില്‍ പൃഥ്വിരാജ്
അതിനിടെ തൃശൂർ പാവറട്ടിയിൽ കരിക്ക് കച്ചവടത്തിൻ്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ യുവാവിനെ പാവറട്ടി പൊലീസ് പിടികൂടി. അരീക്കര വീട്ടിൽ പ്രദീപ് (39) നെയാണ് പാവറട്ടി എസ് എച്ച് ഒ അനുരാജിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. കടവല്ലൂരിൽ റെയിൽവേ ക്രോസിന് സമീപത്ത് കരിക്ക് കച്ചവടത്തിൻ്റെ മറവിൽ വില്പനയ്ക്കായി കഞ്ചാവ് കൈവശം വെച്ച് വില്പന നടത്തിവരുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. സമീപ പ്രദേശങ്ങളിലുള്ള യുവാക്കൾക്കാണ് ഇയാൾ കഞ്ചാവ് വില്പന നടത്തിവന്നിരുന്നത്. ലഹരി ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി പാവറട്ടി പൊലീസ് മഫ്തിയിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.