യുപിഐ ആപ്പ് പ്രവർത്തിക്കുന്നില്ലേ? ഇതാ അഞ്ച് കാരണങ്ങളും പെട്ടെന്നുള്ള പരിഹാരങ്ങളും
യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ് (UPI) ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഡിജിറ്റൽ പേയ്‌മെന്‍റുകൾ വേഗത്തിലും ലളിതവും സൗകര്യപ്രദവുമാക്കിയിരിക്കുന്നു. എന്നാൽ നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ നിങ്ങളുടെ യുപിഐ ആപ്പ് പെട്ടെന്ന് പ്രവർത്തനരഹിതമാകുമ്പോൾ എന്ത് സംഭവിക്കും? നിങ്ങൾ ഒരു ക്യുആർ കോഡ് സ്‌കാൻ ചെയ്യാൻ ശ്രമിക്കുമ്പോഴോ ഒരു സുഹൃത്തിന് പണം അയയ്ക്കുമ്പോഴോ പലചരക്ക് സാധനങ്ങൾക്ക് പണം നൽകുമ്പോഴോ യുപിഐ തകരാറുകൾ നിങ്ങളെ കുഴക്കിയേക്കാം. നിങ്ങളുടെ യുപിഐ ആപ്പ് എന്തുകൊണ്ട് പ്രവർത്തിക്കുന്നില്ല എന്നും അത് എങ്ങനെ ഉടൻ പരിഹരിക്കാമെന്നും അറിയാം.
നിങ്ങളുടെ യുപിഐ ആപ്പ് പ്രവർത്തിക്കാത്തതിന്‍റെ 5 കാരണങ്ങൾ
1. മോശം ഇന്റർനെറ്റ് കണക്ഷൻ
യുപിഐ ഇടപാടുകൾക്ക് സ്ഥിരമായ ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്. നിങ്ങളുടെ മൊബൈൽ ഡാറ്റയോ വൈഫൈയോ വേഗത കുറഞ്ഞതോ അസ്ഥിരമോ ആണെങ്കിൽ, പേയ്‌മെന്റ് നടന്നേക്കില്ല.
2. സെർവർ പ്രവർത്തനരഹിതമായ സമയം
ചിലപ്പോൾ യുപിഐ സേവനമോ നിങ്ങളുടെ ബാങ്കിന്റെ സെർവറുകളോ താൽക്കാലികമായി പ്രവർത്തനരഹിതമായേക്കാം.
3. തെറ്റായ യുപിഐ പിൻ
തെറ്റായ യുപിഐ പിൻ ഒന്നിലധികം തവണ നൽകുന്നത് നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനോ താൽക്കാലികമായി യുപിഐ ആക്‌സസ് പ്രവർത്തനരഹിതമാക്കാനോ ഇടയാക്കും.
4. അപ്‍ഡേറ്റ് ചെയ്യാത്ത ആപ്പ്
നിങ്ങളുടെ യുപിഐ ആപ്പിന്‍റെ കാലഹരണപ്പെട്ട പതിപ്പ് ഉപയോഗിക്കുന്നത് ബഗ്ഗുകൾ ഉണ്ടാക്കിയേക്കാം, പ്രത്യേകിച്ച് നിങ്ങളുടെ ഫോണിലെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിന് ശേഷം.
5. ഇടപാട് പരിധി കവിയൽ
ബാങ്കുകളും യുപിഐ ആപ്പുകളും ദിവസേനയുള്ള ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. ആ പരിധിയിലെത്തിയാൽ അടുത്ത ദിവസം വരെ നിങ്ങൾക്ക് കൂടുതൽ പണമടയ്ക്കലുകൾ നടത്താൻ കഴിയില്ല.
യുപിഐ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അഞ്ച് എളുപ്പവഴികൾ
1. ഇന്റർനെറ്റ് കണക്ഷൻ പരിശോധിച്ച് പുതുക്കുക. ശക്തമായ ഒരു വൈഫൈ നെറ്റ്‌വർക്കിലേക്കോ മൊബൈൽ ഡാറ്റയിലേക്കോ മാറുക. നെറ്റ്‌വർക്ക് പുതുക്കാൻ ഫ്ലൈറ്റ് മോഡ് ഓണും ഓഫും ആക്കി നോക്കുക.
2. യുപിഐ ആപ്പ് അപ്ഡേറ്റ് ചെയ്യുക
മികച്ച പ്രകടനത്തിനായി പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പ് സ്റ്റോർ സന്ദർശിച്ച് നിങ്ങളുടെ ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
3. നിങ്ങളുടെ സ്മാർട്ട്ഫോൺ റീ സ്റ്റാർട്ട് ചെയ്യുക
റീസ്റ്റാർട്ട് ചിലപ്പോൾ യുപിഐ ആപ്പിന്റെ സുഗമമായ പ്രവർത്തനം പുനഃസ്ഥാപിക്കും
4. ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുക
ആപ്പ് സെറ്റിംഗ്സിലേക്ക് പോയി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ശരിയായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക.
5. കാത്തിരുന്ന് പിന്നീട് വീണ്ടും ശ്രമിക്കുക
ബാങ്ക് അല്ലെങ്കിൽ യുപിഐ സെർവർ പ്രവർത്തന രഹിതമായതാണ് പ്രശ്‌നമെങ്കിൽ, കുറച്ച് സമയം കാത്തിരുന്ന് വീണ്ടും ശ്രമിക്കുക.