പല്ലിലെ കറ നീക്കം ചെയ്യാൻ സഹായിക്കുന്ന ചില പൊടിക്കെെകൾ
പല്ലിലെ കറ നീക്കം ചെയ്യാൻ സഹായിക്കുന്ന ചില പൊടിക്കെെകൾ.
പല്ലിലെ കറ നീക്കം ചെയ്യാൻ സഹായിക്കുന്ന ചില പൊടിക്കെെകൾ
വെളുത്തതും തിളക്കമുള്ളതുമായ പല്ലുകൾ ആരാണ് ആഗ്രഹിക്കാത്തത്. കാപ്പി, ചായ, എരിവുള്ള ഭക്ഷണം എന്നിവ പതിവായി കഴിക്കുന്നത് കൊണ്ട് തന്നെ പല്ലിൽ കറ ഉണ്ടാകുന്നതിനുള്ള സാധ്യത കൂട്ടുന്നു.
ദൈനംദിന അടുക്കള ചേരുവകൾ ഉപയോഗിച്ച് തന്നെ പല്ലിലെ കറ എളുപ്പം നീക്കം ചെയ്യാം.
പല്ലിലെ കറ കളയാന്‍ നമ്മള്‍ക്ക് ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. ഇത് പല്ലിന്റെ മുകളിലുള്ള കറ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു.
2017ല്‍ ദ ജേണല്‍ ഓഫ് അമേരിക്കന്‍ ഡെന്റല്‍ അസോസിയേഷന്‍ പ്രസിദ്ധീകരിച്ച ഒരു പഠനപ്രകാരം പല്ലിലെ കറ നീക്കം ചെയ്യാന്‍ ബേക്കിംഗ് സോഡ ഉപയോഗിക്കുന്നത് നല്ലതാണ് എന്ന് കണ്ടെത്തുകയുണ്ടായി.
പല്ലിലെ കറ കളയുന്നതിനായി ബേക്കിംഗ് സോഡയില്‍ ബ്രഷ് മുക്കി അതുകൊണ്ട് പല്ല് തേക്കണം. ഇത് കറ അകറ്റാന്‍ മാത്രമല്ല, ബാക്ടീരിയ ഇല്ലാതാക്കാനും പ്ലാക്ക് കുറയ്ക്കാനും സഹായിക്കുന്നു.
പല്ലുകളിലെ കറ നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന മറ്റൊരു ചേരുവകയാണ് വെളിച്ചെണ്ണ.
ഒരു സ്പൂൺ വെളിച്ചെണ്ണ 10 മുതൽ 15 മിനിറ്റ് വരെ വായിൽ വച്ച് കഴുകി കളയണം. എണ്ണ വായിലെ ബാക്ടീരിയകളെയും വിഷവസ്തുക്കളെയും അകറ്റുന്നു. .
ദഹനത്തിനും ചർമ്മത്തിനും മാത്രമല്ല വായയുടെ ആരോഗ്യത്തിനും ആപ്പിൾ സിഡെർ വിനെഗർ പ്രധാന പങ്കു വഹിക്കുന്നു.
അത് വെള്ളത്തിൽ ലയിപ്പിക്കുന്നത് വായിലെ കറകളും ബാക്ടീരിയകളും നീക്കം ചെയ്യാൻ ഇത് സഹായിക്കും.
വെള്ളം ചേർത്ത ലായനി ഉപയോഗിച്ച് കുറച്ച് നിമിഷങ്ങൾ വായ കഴുകുന്നത് പല്ലുകൾക്ക് തിളക്കവും നൽകും.