പപ്പായ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
പപ്പായ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ.
പപ്പായ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
പപ്പായ ഇലയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തെ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.
പപ്പായ ഇലയിൽ വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിവിധ ഫ്ലേവനോയ്ഡുകൾ എന്നിവയുൾപ്പെടെ ശക്തമായ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്.
വയറുവേദന, മലബന്ധം അല്ലെങ്കിൽ ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) പോലുള്ള ദഹന പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് പപ്പായ ഇലയുടെ സത്ത് വളരെ മികച്ചതാണ്.
ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആൽക്കലോയിഡുകൾ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ കാര്യമായ ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ പപ്പായ ഇല വെള്ളത്തിലുണ്ട്.
പപ്പായ ഇലയിട്ട വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കുകയും വീക്കം കുറയ്ക്കുകയും ആരോഗ്യകരമായ കുടൽ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുകയും ചെയ്യുന്നു.
പപ്പായ ഇലയുടെ സത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മൊത്തത്തിലുള്ള ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും പപ്പായ ഇല വെള്ളം സഹായിക്കും. പപ്പായയുടെ ഇലകളിലെ വിറ്റാമിനുകളും ധാതുക്കളായ കാൽസ്യം, ഇരുമ്പ്, സിങ്ക് എന്നിവ തലയോട്ടിക്ക് പോഷണം നൽകുക ചെയ്യുന്നു.