പഞ്ചാബിന് ഇന്ന് വീണ്ടും ബംഗളൂരുവിന്‍റെ റോയല്‍ ചലഞ്ച്, ഏവേ വിജയത്തില്‍ കണ്ണുവെച്ച് ആര്‍സിബി
മുള്ളന്‍പൂര്‍: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. ഉച്ചക്ക് 3.30ന് പഞ്ചാബിന്‍റെ ഹോം ഗ്രൗണ്ടായി കിംഗ്സ് ഉച്ചയ്ക്ക് മൂന്നരയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. രണ്ട് ദിവസം മുമ്പ് ആര്‍സിബിയുടെ ഹോം മൈതാനത്ത് വിജയം നേടിയതിന്‍റെ ആവേശത്തിലാണ് ഹോം ഗ്രൗണ്ടില്‍ പഞ്ചാബ് ഇറങ്ങുന്നത്. അതേസയം ഈ സീസണില്‍ ഹോം ഗ്രൗണ്ടിനെക്കാള്‍ എതിരാളികളുടെ ഗ്രൗണ്ടില്‍ മികവ് കാട്ടുന്നുവെന്നതാണ് ആര്‍സിബിയുടെ ആത്മവിശ്വാസം കൂട്ടുന്നത്.
മഴ കളിച്ച കഴിഞ്ഞ മത്സരം 14 ഓവര്‍ വീതമായി വെട്ടിച്ചുരുക്കിയപ്പോള്‍ ഒറ്റക്ക് പൊരുതിയ ടിം ഡേിവിഡിന്‍റെ മികവില്‍ 95 റണ്‍സെടുത്ത ആര്‍സിബിക്കെതിരെ വിയര്‍ത്തെങ്കിലും പഞ്ചാബ് ജയിച്ചു കയറി. കൊല്‍ക്കത്തക്കെതിരെ 111 റണ്‍സ് പ്രതിരോധിച്ച് ജയിച്ചതിന്‍റെ ആത്മവിശ്വാസവും പഞ്ചാബിന് കൂട്ടുണ്ട്. എന്നാല്‍ എവേ മത്സരങ്ങളില്‍ 100 ശതമാനം വിജയ റെക്കോര്‍ഡുമായാണ് ആര്‍സിബി ഇറങ്ങുന്നത് എന്നത് പഞ്ചാബിന് കാണാതിരിക്കാനാവില്ല. ബാറ്റിംഗ് നിരയുടെ മോശം പ്രകടനമാണ് ഇരുടീമിനും കഴിഞ്ഞ മത്സരങ്ങളില്‍ തലവേദനയായത്.
വൈഭവ് സംഭവം; പതിനാലാം വയസില്‍ ഐപിഎല്ലില്‍ അരങ്ങേറി ചരിത്രം കുറിച്ച് വൈഭവ് സൂര്യവൻശി
പഞ്ചാബിനെതിരെ 43-7 എന്ന പരിതാപകരമായ നിലയില്‍ നിന്നാണ് ആര്‍സിബി ടിം ഡേവിഡിന്‍റെ മികവില്‍ 95 റണ്‍സിലെത്തിയത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബും തകര്‍ന്നടിഞ്ഞെങ്കിലും നെഹാല്‍ വധേരയുടെ ചങ്കുറപ്പ് അവരുടെ രക്ഷക്കെത്തി. പഞ്ചാബിന് വിക്കറ്റെടുക്കാന്‍ ചാഹലും അര്‍ഷ്ദീപും യാന്‍സനുമെല്ലാം ഉണ്ടെങ്കില്‍ ആര്‍സിബിക്ക് ഒരു ഹേസല്‍വുഡ് മാത്രമെയുള്ളുവെന്നത് തലവേദനയാണ്. വിരാട് കോലിയും ഫില്‍ സാള്‍ട്ടും നല്‍കുന്ന തുടക്കമാണ് ആര്‍സിബി ഇന്നിംഗ്സിന്‍റെ നട്ടെല്ല്. ഇന്ന് ഇരുവര്‍ക്കും നല്ല തുടക്കമിടാനായാല്‍ പഞ്ചാബിനെ സമ്മര്‍ദ്ദത്തിലാക്കാനാവും.
ഏഴ് കളികളില്‍ അഞ്ച് ജയവുമായി പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പഞ്ചാബ് ഇപ്പോൾ.ഏഴ് കളികളില്‍ എട്ട് പോയന്‍റുമായി ആര്‍സിബി നാലാം സ്ഥാനത്തുണ്ട്.