തമന്ന ഭാട്ടിയ രോഹിത് ഷെട്ടിയുടെ പുതിയ ‘റിയല്‍ ലൈഫ്’ പൊലീസ് കഥയില്‍, നായകന്‍ ജോണ്‍ എബ്രഹാം

മുംബൈ: തമന്ന ഭാട്ടിയ ഇപ്പോള്‍ ബോളിവുഡില്‍ തിരക്കിലാണ്. ‘റെയ്ഡ് 2’ എന്ന ചിത്രത്തിലെ ഐറ്റം നമ്പറിലൂടെ തരംഗമായ നടി അനീസ് ബസ്മിയുടെ ‘നോ എൻട്രി 2’ ൽ ഒരു പ്രധാന വേഷം ചെയ്യും എന്നാണ് വിവരം. ഇതിന് പിന്നാലെയാണ് മറ്റൊരു ചിത്രത്തിലും താരം കരാറായതായി വിവരം വരുന്നത്. 

പീപ്പിംഗ് മൂണ്‍.കോം വിവരം അനുസരിച്ച്  രോഹിത് ഷെട്ടിയുടെ വരാനിരിക്കുന്ന പൊലീസ് ആക്ഷൻ ചിത്രത്തിലേക്ക് തമന്ന ഒപ്പുവച്ചിരിക്കുന്നു എന്നാണ് അറിയുന്നത്. ജോൺ എബ്രഹാം മുൻ മുംബൈ പോലീസ് കമ്മീഷണർ രാകേഷ് മരിയയായി ചിത്രത്തില്‍ എത്തുന്നുവെന്നാണ് വിവരം. തമന്ന ചിത്രത്തില്‍ രാകേഷ് മരിയയുടെ ഭാര്യ പ്രീതി മരിയയായി അഭിനയിക്കും എന്നാണ് വിവരം. ഇതൊരു റിയല്‍ ലൈഫ് ആക്ഷൻ ഡ്രാമയായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.

“രാകേഷിന്റെ കരിയറിലെ ഏറ്റവും അപകടകരവും പരീക്ഷണാത്മകവുമായ നിമിഷങ്ങളിൽ പ്രീതി അദ്ദേഹത്തെ പിന്തുണച്ചു, അധോലോകത്തില്‍ നിന്നും നഗരത്തെ സംരക്ഷിക്കുന്നതിൽ പരിശ്രമിക്കുമ്പോഴും കുടുംബത്തിനായി സമയം കണ്ടെത്തിയ ആളായിരുന്നു രാകേഷ്.  രാകേഷിന്‍റെ ജീവിതത്തില്‍ പ്രീതിയുടെ പങ്ക് സിനിമയിലെ അവിഭാജ്യ ഘടകമാണ്” എന്ന് ഈ സിനിമയുമായി അടുത്ത വൃത്തങ്ങൾ  പറഞ്ഞു. 
കഴിഞ്ഞ വർഷം നിഖിൽ അദ്വാനിയുടെ ‘വേദ’യിൽ ജോണിന്റെ ഭാര്യയായി അഭിനയിച്ചതിന് ശേഷം ജോണും തമന്നയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

രാകേഷിന്‍റെ ആത്മകഥയായ ‘ലെറ്റ് മി സേ ഇറ്റ് നൗ’വിനെ ആസ്പദമാക്കി നിർമ്മിക്കുന്ന ചിത്രത്തിന് കോപ്പ് യൂണിവേഴ്‌സ് സിനിമ വർഷങ്ങളോളം സാങ്കൽപ്പിക പോലീസ് കഥകൾ പറഞ്ഞതിന് ശേഷമുള്ള രോഹിത്ത് ഷെട്ടിയുടെ ആദ്യത്തെ റിയല്‍ ലൈഫ് ആഖ്യാനമാണ് . 

രാജ്യത്തെ ഏറ്റവും ഉയർന്നതും സെൻസിറ്റീവുമായ ചില ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെന്ന നിലയിൽ രാകേഷ് മരിയയുടെ 36 വർഷത്തെ പ്രശസ്തമായ കരിയറിനെയാണ് ഈ ചിത്രം വിവരിക്കുന്നത്. 1993 ലെ മുംബൈ സീരിയൽ സ്‌ഫോടനങ്ങൾ, 2008 ലെ ഇന്ത്യൻ മുജാഹിദീൻ മൊഡ്യൂൾ അടിച്ചമർത്തൽ, 26/11 മുംബൈ ഭീകരാക്രമണങ്ങൾ, ഷീന ബോറ കൊലപാതക കേസ് എന്നിവയെല്ലാം ഇതില്‍ പെടുന്നു. 

രോഹിത്ത് ഷെട്ടിയുടെ അവസാനം ഇറങ്ങിയ ചിത്രം സിംഗം എഗെയ്ന്‍ ആയിരുന്നു. അജയ് ദേവഗണ്‍, അക്ഷയ് കുമാര്‍, ടൈഗര്‍ ഷെറോഫ്, രണ്‍വീര്‍ സിംഗ് എന്നിങ്ങനെ വലിയ താരനിര അണിനിരന്ന ചിത്രം 2024 ദീപാവലിക്കാണ് റിലീസ് ചെയ്തത്. ചിത്രം ബോക്സോഫീസില്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്.

ക്രിസ്ത്യന്‍ മതവികാരം വ്രണപ്പെടുത്തി: ‘ജാട്ട്’ സിനിമയിലെ നായകന്‍ സണ്ണി ഡിയോള്‍ അടക്കം 5 പേര്‍ക്കെതിരെ കേസ്

ഷാരൂഖിന്‍റെ ‘കിംഗില്‍’ വന്‍ കാസ്റ്റിംഗ്: 20 കൊല്ലത്തിന് ശേഷം അവര്‍ സ്ക്രീനില്‍ ഒന്നിക്കുന്നു !

By admin