കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ ചേറ്റൂരിന്റെ കുടുംബത്തെ സന്ദർശിച്ച് സുരേഷ്ഗോപി; സന്ദർശനം മോദിയുടെ നിർദേശ പ്രകാരം
പാലക്കാട്: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ ചേറ്റൂർ ശങ്കരൻ നായരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് സുരേഷ്ഗോപി. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് പാലക്കാട്ടെ വീട്ടിലെത്തി സുരേഷ് ഗോപിയുടെ സന്ദർശനം. ചേറ്റൂർ ശങ്കരൻ നായർ കോൺഗ്രസ് ദേശീയ അധ്യക്ഷനായ ഏക മലയാളിയാണ്. അടുത്തിടെ ചേറ്റൂരിനെ കോൺഗ്രസ് അവഗണിക്കുന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും ചേറ്റൂരിനെ അനുസ്മരിച്ചിരുന്നു. ഇതിനിടയിലാണ് സുരേഷ് ഗോപിയുടെ സന്ദർശനം ഉണ്ടായത്. ഒറ്റപ്പാലത്ത് ചേറ്റൂരിന് സ്മാരകം നിർമ്മിക്കാൻ സഹായിക്കുമെന്ന് സന്ദർശനത്തിന് ശേഷം സുരേഷ് ഗോപി പറഞ്ഞു.
10 ലക്ഷം കെട്ടിവയ്ക്കാനായില്ല, പ്രസവം എടുക്കാതെ പുരുഷ ഗൈനക്കോളജിസ്റ്റ്, പൂർണഗർഭിണിക്ക് ദാരുണാന്ത്യം