‘എനിക്ക് ഫിനിഷ് ചെയ്യാമായിരുന്നു, എന്‍റെ പിഴ’; തോല്‍വിക്കൊടുവില്‍ കുറ്റസമ്മതം നടത്തി റിയാൻ പരാഗ്

ജയ്പൂര്‍: ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്‍റസിനെതിരായ ജയിക്കാവുന്ന മത്സരം തോറ്റതില്‍ കുറ്റസമ്മതം നടത്തി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗ്. അവസാന മൂന്നോവറില്‍ 25 റണ്‍സ് മാത്രം ജയിക്കാന്‍ മതിയായിരുന്നിട്ടും രാജസ്ഥാന്‍ ലക്നൗവിനോട് രണ്ട് റണ്‍സ് തോല്‍വി വഴങ്ങിയിരുന്നു. മത്സരശേഷം പ്രതികരിക്കുമ്പോഴാണ് കളി ഫിനിഷ് ചെയ്യാതിരുന്നത് തന്‍റെ പിഴവാണെന്ന് റിയാന്‍ പരാഗ് കുറ്റസമ്മതം നടത്തിയത്.

ഞങ്ങള്‍ക്ക് എവിടെയാണ് പിഴച്ചതെന്ന് അറിയില്ല. 18-19വരെ ഞങ്ങള്‍ വിജയത്തിന് അടുത്തായിരുന്നു. പത്തൊമ്പതാം ഓവറില്‍ തന്നെ ഞാന്‍ കളി ഫിനിഷ് ചെയ്യേണ്ടതായിരുന്നു. അത് ചെയ്യാതിരുന്നതിന് എന്നെ തന്നെ കുറ്റം പറയാനെ കഴിയു, 40 ഓവറും ഒറ്റക്കെട്ടായി പോരാടിയാലെ മത്സരം ജയിക്കാനാവുവെന്നും സന്ദീപ് ശര്‍മ പറഞ്ഞു.

8 കളിയില്‍ 6 തോല്‍വി,രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചോ?; സാധ്യതകള്‍ ഇങ്ങനെ

ലക്നൗ ഇന്നിംഗ്സിലെ അവസാന ഓവറില്‍ അവസാന ഓവറില്‍ സന്ദീപ് ശര്‍മ നാലു സിക്സ് വഴങ്ങിയതിനെക്കുറിച്ചും പരാഗ് പ്രതികരിച്ചു. അവസാന ഓവര്‍ വരെ ഞങ്ങള്‍ നന്നായി പന്തെറിഞ്ഞു. ലക്നൗവിനെ 165-170ല്‍ പിടിച്ചു കെട്ടാമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. സന്ദീപ് ശര്‍മ ഞങ്ങളുടെ വിശ്വസ്തനായ ബൗളറാണ്. പക്ഷെ അദ്ദേഹത്തിനും ഒരു മോശം ദിവസമുണ്ടായി. അബ്ദുള്‍ സമദ് മനോഹരമായി ബാറ്റ് ചെയ്തു. എങ്കിലും ലക്നൗ ഉയര്‍ത്തിയ വിജയലക്ഷ്യം ഞങ്ങള്‍ക്ക് അടിച്ചെടുക്കാവുന്നതായിരുന്നു. ഇന്നായിരുന്നു എല്ലാ ഒത്തിണങ്ങിയ ദിവസം. വിജയത്തിന് അടുത്തെത്തെുകയും ചെയ്തു. എന്നാല്‍ ഒന്നോ രണ്ടോ പന്തുകളില്‍ ഞങ്ങള്‍ക്ക് പിഴച്ചു. അത് തോല്‍വിയിലേക്ക് നയിക്കുകയും ചെയ്തു. പിച്ചിനെക്കുറിച്ച് യാതൊരു പരാതിയതുമില്ലെന്നും പരാഗ് പറഞ്ഞു.

കരയരുത്, നീ തുടങ്ങിയിട്ടേയുള്ളു, വൈഭവിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം; എന്തൊരു അരങ്ങറ്റമെന്ന് ഗൂഗിള്‍ സിഇഒ

ആവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ ഒമ്പത് റണ്‍സ് മാത്രമായിരുന്നു രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്.ആദ്യ പന്തില്‍ ധ്രുവ് ജുറെല്‍ സിംഗിളെടുത്തപ്പോള്‍ രണ്ടാം പന്തില്‍ ഷിമ്രോണ്‍ ഹെറ്റ്മെയര്‍ രണ്ട് റണ്‍സ് ഓടിയെടുത്തു. എന്നാല്‍ മൂന്നാം പന്തില്‍ ഹെറ്റ്മെയറുടെ ബൗണ്ടറിയുന്നുറച്ച ഷോട്ട് ഷോര്‍ട്ട ഫൈന്‍ ലെഗ്ഗില്‍ ഷാര്‍ദ്ദുല്‍ താക്കൂര്‍ കൈയിലൊതുക്കിയത് രാജസ്ഥാന് തിരിച്ചടിയായി. യോര്‍ക്കറായ നാലാം പന്തില്‍ ശുഭം ദുബെക്ക് റണ്ണെടുക്കാനായില്ല. അഞ്ചാം പന്തില്‍ ശുഭം ദുബെ ഉയര്‍ത്തി അടിച്ച പന്തില്‍ ലക്നൗ ക്യാച്ച് നഷ്ടമാക്കിയതോടെ ദുബെ രണ്ട് റണ്‍സ് ഓടിയെടുത്തു. അവസാന പന്തില്‍ ശുഭം ദുബെക്ക് ഒരു റണ്‍സ് മാത്രമെ നേടാനായുള്ളു രാജസ്ഥാന്‍ രണ്ട് റണ്‍സ് തോല്‍വി വഴങ്ങുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin