ഈ മൃഗങ്ങൾക്ക് ഉറക്കം വളരെ കുറവാണ്
മനുഷ്യരെ പോലെ മൃഗങ്ങൾ 8 മണിക്കൂർ ഉറങ്ങാറില്ല. ജലജീവികളും വേട്ടക്കാരിൽ നിന്നും ഓടിയൊളിക്കുന്ന കാട്ടിലെ ജീവികളും ഊർജ്ജം പുനഃസ്ഥാപിക്കുന്നതിനും സുഖം പ്രാപിക്കുന്നതിനും സാധ്യമാകുമ്പോഴെല്ലാം ഉറങ്ങാൻ ശരീരത്തെ പൊരുത്തപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എല്ലാ മൃഗങ്ങളും ഒരുപോലെയല്ല ഉറങ്ങാറുള്ളത്. ചിലർ മറ്റുള്ളതിൽ നിന്നും വളരെ വ്യത്യസ്തമാണ്. വ്യത്യസ്തമായി ഉറങ്ങുന്ന 6 മൃഗങ്ങൾ ഇവരാണ്.
ഡോൾഫിൻ
ഡോൾഫിനുകളുടെ തലച്ചോറിന്റെ ഒരു ഭാഗം പ്രവർത്തനരഹിതമായിരിക്കും, മറ്റേ പകുതി ജാഗ്രതയോടെയും അപകടസാധ്യതകൾ നിരീക്ഷിച്ചുമാണ് ഇരിക്കുന്നത്. ഇങ്ങനെ ഉറങ്ങുന്ന സമയങ്ങളിൽ ഇവ വെള്ളത്തിന്റെ ഉപരിതലത്തിൽ കിടക്കുകയാണ് ചെയ്യാറുള്ളത്. ഇങ്ങനെ കിടക്കുന്നതിനെ ലോഗിംഗ് എന്നാണ് പറയുന്നത്.
സ്പേം തിമിംഗലം
സ്പേം തിമിംഗലങ്ങൾക്ക് പൂർണമായും ഉറങ്ങാനും വെള്ളത്തിൽ ചാടാനും സാധിക്കും. ഉറങ്ങുന്ന സമയങ്ങളിൽ അവ പൂർണമായും അബോധാവസ്ഥയിലായിരിക്കും.
ആന
ആനകൾ ദിവസത്തിൽ രണ്ട് മണിക്കൂർ മാത്രമാണ് ഉറങ്ങാറുള്ളത്. അതും പൂർണമായും അവർ ഉറങ്ങാറില്ല. ഒരു ദിവസത്തിൽ വളരെ കുറച്ച് നേരം മാത്രമാണ് ഇവർക്ക് ഉറക്കം വരാറുള്ളത്. ഉറക്കം കുറവായതുകൊണ്ട് തന്നെ എപ്പോഴും നിന്നുകൊണ്ടാണ് ആനകൾ ഉറങ്ങുന്നത്.
ചിലന്തികൾ
ചില തരം ചിലന്തികൾ ഉറക്കമൊന്നും കാര്യമായി കാണാറേയില്ല. അവരുടെ ശരീര ഘടനകൾ 17, 18 അല്ലെങ്കിൽ 19 മണിക്കൂറും പ്രവർത്തിക്കുന്നു. ഇതേകുറിച്ച് ശാസ്ത്രജ്ഞർക്ക് പോലും കൃത്യമായി ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
കോലകൾ
ഒരു മൃഗശാലയിൽ നടത്തിയ പഠനത്തിൽ ദിവസവും 22 മണിക്കൂർ വരെ കോലകൾ ഉറങ്ങുമെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ വന്യ മൃഗങ്ങളുടെ മൊത്തമായുള്ള പഠനത്തിൽ കൊലകൾ ദിവസവും 14 മണിക്കൂർ വരെയാണ് ഉറങ്ങുന്നതെന്ന് കണ്ടെത്തി. അതിനുപുറമെ ആരോഗ്യകരമായ വിശ്രമവും എടുക്കാറുണ്ട് ഇവർ. യൂക്കാലിപ്റ്റസ് ഇലകൾ അടങ്ങിയ അവയുടെ ഭക്ഷണക്രമം, ദഹിക്കാൻ ധാരാളം സമയവും ഊർജ്ജവും എടുക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.
വെറ്റ് ഫുഡാണോ നിങ്ങൾ വളർത്ത് പൂച്ചയ്ക്ക് നൽകുന്നത്? എങ്കിൽ ഇത് അറിഞ്ഞിരിക്കണം