അടുക്കളയിൽ പാറ്റകളെകൊണ്ട് പൊറുതിമുട്ടിയോ? എന്നാൽ ഇങ്ങനെ ചെയ്യൂ

ഭക്ഷണങ്ങൾ എത്രത്തോളം വൃത്തിയായി സൂക്ഷിക്കുമോ അത്രത്തോളം നിങ്ങളുടെ അടുക്കളയിലും വൃത്തിയായിരിക്കും. എപ്പോഴും വൃത്തിയാക്കി സൂക്ഷിച്ചാൽ ചെറിയ പ്രാണികളോ, ഈച്ചയോ പാറ്റയോ ഒന്നും തന്നെ അടുക്കളയുടെ പരിസരത്തേക്ക് പോലും വരില്ല. എന്നാൽ എന്നും വൃത്തിയാക്കിയതുകൊണ്ട് മാത്രം പാറ്റയുടെ ശല്യം മാറണമെന്നില്ല. അടുക്കളയുടെ ഡ്രോയറിലും മറ്റും ഇവ സുരക്ഷിതമായി ഇരിക്കുന്നുണ്ടാവും. അതിനാൽ തന്നെ അടുക്കള ഡ്രോയറിൽ പാറ്റകൾ വരുന്നതിനെ തടയേണ്ടതുണ്ട്. പൂർണ്ണമായും പാറ്റകൾ വരാതിരിക്കണമെങ്കിൽ നിങ്ങൾ ഇക്കാര്യങ്ങൾ ചെയ്താൽ മതി. അവ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ. 

വൃത്തി വേണം 

അടുക്കള ഡ്രോയർ എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. വൃത്തിയാക്കുന്നതിന് വേണ്ടി വിനാഗിരിയും വെള്ളവും ചേർത്തതിന് ശേഷം ഈ ലായനി ഉപയോഗിച്ച് ഡ്രോയർ തുടച്ച് എടുക്കണം. ഇത്‌ ഡ്രോയറിലുള്ള ഭക്ഷണാവശിഷ്ടങ്ങളും ദുർഗന്ധത്തെയും എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഭക്ഷണങ്ങൾ വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാൻ മറക്കരുത്. ഇങ്ങനെ ചെയ്താൽ പാറ്റയുടെ ശല്യം കുറയ്ക്കാൻ സാധിക്കും. 

പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കാം

ഉണങ്ങിയ വയണ ഇലകൾ ഡ്രോയറിനുള്ളിലോ അല്ലെങ്കിൽ പാറ്റകൾ സ്ഥിരം വരുന്ന സ്ഥലങ്ങളിലോ വെച്ചാൽ പാറ്റ ശല്യം ഇല്ലാതാക്കാൻ സാധിക്കും. വേപ്പില അല്ലെങ്കിൽ വേപ്പ് എണ്ണയും പാറ്റയെ തുരത്താൻ ഉപയോഗിക്കാറുണ്ട്. വേപ്പ് എണ്ണ ചേർത്ത വെള്ളമോ സ്പ്രേയോ ചെയ്താൽ പാറ്റകൾ പിന്നെ വരില്ല. അല്ലെങ്കിൽ ഗ്രാമ്പു, ഏലക്ക തുടങ്ങിയവയും ഇതിന് വേണ്ടി ഉപയോഗിക്കാറുണ്ട്. 

പാറ്റയെ തുരത്താനുള്ള മരുന്നുകൾ 

പാറ്റ വരുമ്പോൾ അവയെ തുരത്താനുള്ള മരുന്നുകൾ ഉപയോഗിക്കുന്നതും നല്ലതാണ്. ഭക്ഷണങ്ങൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിലും വൃത്തിയില്ലാത്ത സ്ഥലങ്ങളിലുമാണ് അധികവും പാറ്റകൾ വരാറുള്ളത്. അതിനാൽ തന്നെ പാറ്റ സ്ഥിരമായി വരുന്ന സ്ഥലങ്ങളിൽ മരുന്നുകൾ അടിച്ചാൽ പാറ്റയെ തുരത്താൻ സാധിക്കും. 

ഈ പാത്രങ്ങൾ ഡിഷ്‌വാഷറിൽ കഴുകാൻ പാടില്ല; കാരണം ഇതാണ്

By admin