Easter 2025: ഈസ്റ്ററിന് കിടിലന്‍ കപ്പ ബിരിയാണി തയ്യാറാക്കിയാലോ? റെസിപ്പി

‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ഈസ്റ്റർ ദിനത്തില്‍ കഴിക്കാന്‍ നല്ല ടേസ്റ്റി കപ്പ ബിരിയാണി തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

കപ്പ പാകം ചെയ്യാൻ:
•കപ്പ – 2 വലുത് 
•മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
•ഉപ്പ് – ആവശ്യത്തിന്
•വെള്ളം – ആവശ്യത്തിന്

ചിക്കൻ പാകം ചെയ്യാൻ:
•എണ്ണ – 2 ടേബിൾസ്പൂൺ
•ചിക്കൻ – 1 കിലോ
•ഉള്ളി – 3 വലുത് (നീളത്തിൽ അരിഞ്ഞത്)
•തക്കാളി – 3 (ചെറുതായി അരിഞ്ഞത്)
•ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
•പച്ചമുളക് – 4 (ചെറുതായി അറിഞ്ഞത്)
•മുളകുപൊടി – 1 ടീസ്പൂൺ
•മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
•മല്ലിപൊടി – 1 ടീസ്പൂൺ
•ബിരിയാണി മസാല – 1 ടേബിൾ സ്പൂൺ
•മല്ലിയില – 1 പിടി (അരിഞ്ഞത്)

താളിക്കാൻ:
•എണ്ണ – 1 ടേബിൾ സ്പൂൺ
•നെയ്യ് – 2 ടീസ്പൂൺ
•ചുവന്നുള്ളി – 5 (ചെറുതായി അരിഞ്ഞത് )
•കറിവേപ്പില – കുറച്ച്
•കശുവണ്ടിപ്പരിപ്പ് – ഒരു കൈപ്പിടി 

തയ്യാറാക്കുന്ന വിധം

1. കപ്പ തൊലി മാറ്റി ചെറിയ ക്യൂബുകളായി അരിഞ്ഞ്, മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് പുഴുങ്ങി, വെള്ളം ഒഴിച്ച് വേവിച്ച് വയ്ക്കുക.

2. ഒരു പാനിൽ എണ്ണ ചൂടാക്കി, ഉള്ളിയും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, പച്ചമുളകും നന്നായി വഴറ്റുക.

3. ഇനി മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപൊടി, ബിരിയാണി മസാല ചേർത്ത് ചെറുതായി വഴറ്റുക, പച്ച മണം പോകുന്നവരെ.

4. ശേഷം തക്കാളി ചേർക്കുക.

5. ഇനി ചിക്കൻ ചേർത്ത് നന്നായി മിക്സ് ചെയ്ത് മൂടി 45 മിനിറ്റ് പാകം ചെയ്യുക.

6. പാകം ചെയ്ത ശേഷം മല്ലിയില ചേർത്ത് മിക്സ് ചെയ്യുക.

7. താളിക്കാൻ ഒരു പാനിൽ എണ്ണയും നെയ്യും ചേർത്ത് ചൂടാക്കി, ചുവന്നുള്ളിയും കശുവണ്ടിപ്പരിപ്പും കറിവേപ്പിലയും വഴറ്റി സ്വർണ്ണ നിറമാകുമ്പോൾ ഓഫ് ചെയ്യുക.

8. ചിക്കൻ ബിരിയാണിയിലേക്ക് താളിച്ചത് ഒഴിക്കുക.

9. ശേഷം ചൂടായി സേർവ് ചെയ്യാം.

Also read: ഈസ്റ്ററിന് നല്ല അടിപൊളി ബീഫ് കപ്പ ബിരിയാണി തയ്യാറാക്കാം; റെസിപ്പി

 

By admin