4 നില കെട്ടിടം തകർന്നുവീണു, 4 പേർ മരിച്ചു, 14 പേരെ രക്ഷപ്പെടുത്തി, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
ദില്ലി: മുസ്തഫാബാദിൽ 4 നില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു.14 പേരെ രക്ഷപ്പെടുത്തി. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്), ഡൽഹി ഫയർ ഫോഴ്സും, ഡൽഹി പോലീസ് സംഘവും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. 10 പേരോളം ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നതായി രക്ഷാപ്രവർത്തകർ അറിയിച്ചു.
കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ ചോർച്ച: ആരോപണം നിഷേധിച്ച് കോളേജ്; ബിസിഎ പരീക്ഷ പൂർണമായി റദ്ദാക്കില്ല
#WATCH | Delhi: Sandeep Lamba, Additional DCP, North East District, says, ” The incident took place at 3 am in the morning. 14 people were rescued, but four among them succumbed…it was a four-storey building…rescue operation is underway. 8-10 people are still feared trapped” https://t.co/lXyDvOqwSY pic.twitter.com/F1BTiUZYcp
— ANI (@ANI) April 19, 2025